Malayalam

മറ്റാരേക്കാളും ഈ മനുഷ്യനെ വിശ്വസിക്കാം എന്താണ് എന്നല്ലേ ദേ ഇതാണ് കാര്യം 👍 👇

ഒരു മണിക്കൂറിൽ 2400 ലിറ്റർ ഓക്സിജൻ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള 24 ഓക്സിജൻ പ്ലാന്റുകൾ ജർമ്മനിയിൽ നിന്നും എത്തുന്നു…

8 പ്ലാന്റുകൾ വരുന്നത് ഫ്രാൻസിൽ നിന്ന്…

11 പ്ലാന്റുകൾ വരുന്നത് അമേരിക്കയിൽ നിന്ന്…

80 metric ടൺ ഓക്സിജൻ ഇന്ത്യയിലേക്ക് കയറ്റി വിട്ടത് സൗദി…

ഓക്സിജൻ നീക്കങ്ങൾ സുഖമമാകാൻ 4 cryogenic ടാങ്കുകൾ എത്തിയത് സിങ്കപ്പൂരിൽ നിന്ന്…

Oxygen Concentrators, Ventilators ഉൾപ്പടെ ഇന്ത്യയിലേക്ക് രണ്ട് ദിവസത്തിനകം എത്തിക്കുമെന്ന് ബ്രിട്ടൻ…

അമേരിക്കയുടെ മോശം അവസ്ഥയിൽ അമേരിക്കയെ സഹായിച്ച ഇന്ത്യയെ സഹായിക്കാതിരിക്കാൻ ആവില്ലെന്ന് പറഞ്ഞ് കൊണ്ട് ഇന്ത്യയിലേക്ക് റോമെറ്റീരിയൽ കയറ്റുമതിക്ക് അനുമതി നൽകിയത് അമേരിക്കൻ പ്രസിഡണ്ടാണ്… പ്രസിഡണ്ട് അനുമതി നൽകിയതിന് തൊട്ടു പിന്നാലെ അവിടെ നിന്ന് വിമാനം പറന്നുയർന്നു എന്നാണ് വാർത്ത…

ലിസ്റ്റ് ഇനിയും നീളും.ആസ്‌ട്രേലിയ മുതൽ ചൈന വരെ സഹായവുമായി രംഗത്തുണ്ട്…

രണ്ടു ദിവസത്തെ വാർത്തകൾ മാത്രമാണിത്…

മിക്ക റിപ്പോർട്ടിലും പൊതുവായി ഒന്ന് കാണാം.മോദിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം…

എല്ലാം നടന്നത് ഞൊടിയിടയിൽ..

ഇനി പറയാൻ ഉള്ളത്, പറഞ്ഞാൽ മനസിലാവുന്ന നല്ലവരായ ചിലരോടാണ്…

ഇന്ത്യയിൽ 130 കോടി ജനങ്ങൾക്കും വാക്സിൻ കൊടുത്തു തീരുന്നതിനു മുന്നേ മോഡി വാക്സിൻ വിദേശത്ത് കയറ്റി വിട്ടു എന്നൊരു പ്രചാരണം എല്ലാവരും കണ്ടു കാണും.വളരെ ശക്തമായി മോദി വിരുദ്ധർ പ്രചരിപ്പിക്കുന്നുണ്ടത്.പലരും അത് ശരിയാണല്ലോ എന്ന് ചിന്തിക്കുകയും ചെയ്തു…

പക്ഷെ ഇവരൊക്കെ പറയുന്നത് പോലെ മോദി എടുത്ത നിലപാട് ഇന്ത്യ നിർമ്മിക്കുന്ന വാക്സിൻ ഇന്ത്യക്ക് മാത്രമാണ് എന്നായിരുന്നു എങ്കിൽ എന്താവുമായിരുന്നു അവസ്ഥ… ?

അങ്ങനെ ആയിരുന്നു എങ്കിൽ ഇന്ത്യയുടെ നിലപാടിനോട് ലോകം കണക്ക് ചോദിച്ചേനേ ഇന്ന് ജീവ ശ്വാസവുമായി പറന്ന് ഇറങ്ങിയ ഒരു വിമാനവും ഇന്ത്യയിലേക്ക് വരില്ലായിരുന്നു…

മോഡിയുടെ നിലപാട് ആയിരുന്നു ശരി…

അല്ലെങ്കിലും ഈ വിവാദമുണ്ടാകുന്നവർ എന്നാണ് നല്ലത് പറഞ്ഞത്?

ലോക്ക്ഡൗൺ മാത്രമാണ് മുന്നിലുള്ള ഏക വഴി എന്ന് മനസ്സിലാക്കി മോഡി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇവിടെ എന്തൊക്കെ വിമർശനമായിരുന്നു.മോദിയെ തെറിപറയാനായിരുന്നു തിടുക്കം.പക്ഷെ അന്ന് തെറി പറഞ്ഞ കെജ്രിവാൾ ഉൾപ്പടെ സകലരും പറയുന്നു 15 ദിവസം എങ്കിലും ലോക്ക്ഡൗൺ കൂടിയേ തീരു എന്ന്. അത്രക്ക് ഭയപ്പെടുത്തുന്ന കണക്കുകൾ ആണത്രേ വരുന്നത്.അപ്പോൾ പിന്നെ കോവിഡ് എന്തെന്ന് പോലും അറിയാത്ത സാഹചര്യത്തിൽ മോദി ലോക്കഡോൺ പ്രഖ്യാപിച്ചതിൽ എന്തായിരുന്നു തെറ്റ്?

അത് കഴിഞ്ഞ് വാക്സിൻ അനുമതി മോദി തിടുക്കത്തിൽ നടത്തിയപ്പോൾ അതിനും കേട്ടു ആ മനുഷ്യൻ വിമർശനം.മോദിയുടെ തീരുമാനം തിരുത്തണം എന്നായിരുന്നു അന്ന് ആവിശ്യം.ഇന്ന് അതെ ആളുകൾ പറയുന്നു വാക്സിൻ ഡ്രൈവ് വേഗത പോരെന്ന്.

സ്വകാര്യ മേഖലയിലേക്ക് വാക്സിൻ എത്തിച്ച് വാക്സിൻ ഡ്രൈവ് വേഗത കൂട്ടാൻ ശ്രമിക്കുമ്പോൾ ഇന്നുമവർ മോഡി വിരുദ്ധ ക്യാമ്പയിൻ നടത്തുന്ന തിരക്കിലാണ്.

അവരത് ചെയ്യട്ടെ…

പക്ഷെ ഒന്ന് തീർത്ത് പറയാം…

ലോകം ഇന്ന് നടത്തുന്നത് ഒരു യുദ്ധമാണ്..
ആ യുദ്ധത്തിൽ ഒറ്റയ്ക്കു നിന്ന് പൊരുതാൻ ഒരു രാജ്യത്തിനും സാധിക്കില്ല……

വാക്സിൻ നിർമ്മിക്കാൻ ശേഷി ഉള്ള രാജ്യങ്ങൾ വാക്സിൻ നിർമ്മിച്ചും..

വാക്സിൻ നിർമ്മിക്കാനുള്ള റോമെറ്റീരിയൽ നൽകാൻ ശേഷി ഉള്ള രാജ്യങ്ങൾ അത് നൽകിയും…

ഓക്സിജൻ നൽകാൻ സാധിക്കുന്ന രാജ്യങ്ങൾ ഓക്സിജൻ നൽകിയും…

സാമ്പത്തികം നൽകാൻ സാധിക്കുന്നവർ സാമ്പത്തികം നൽകിയുമാണ് ലോകം ഈ പോരാട്ടം മുന്നോട്ട് കൊണ്ട് പോവുന്നത്…

ഒറ്റയ്ക്ക് നിന്നാൽ മനുഷ്യരാശി തോറ്റു പോയേക്കാം എന്ന് എല്ലാവർക്കും മനസിലായിട്ടുണ്ട്…

അതിനാൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്ക് നേരെ നാം കണ്ണടയ്ക്കുക..
അവരെ കേൾക്കാതിരിക്കുക…
അവർ അവരുടെ ജൽപ്പനങ്ങൾ തുടരട്ടെ…

പക്ഷെ നാം രാജ്യത്തോടൊപ്പം നിൽക്കുക.ഈ മനുഷ്യനെ വിശ്വസിക്കുക 🇮🇳

credit -Haritha Sudeep Karat

Related Articles

Back to top button