ജനശ്രദ്ധ നേടി മലയാളി കരാട്ടെ കിഡ്; ആദ്യ വിജയം സ്വന്തമാക്കിയത് എൽകെജിയിൽ പഠിയ്ക്കുമ്പോൾ! അറിയാം അർച്ചനയെ !

ഇന്നത്തെ തലമുറ കല കായിക മാർഷ്യൽ ആർട്സ് രംഗങ്ങളിൽ എല്ലാം മികവുറ്റ പ്രകടനം കാഴ്ചവെച്ച് മുന്നേറികൊണ്ടിരിയ്ക്കുകയാണ്. അത്തരത്തിൽ ഇന്ന് ജനശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയാണ്. മലയാളിയായ അർച്ചനയാണ് കരാട്ടെയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയിരിയ്ക്കുന്നത്.

2011 ൽ എൽ കെ ജിയിൽ പഠിയ്ക്കുമ്പോൾ യെല്ലോ ബെൽറ്റ് സ്വന്തമാക്കിയ അർച്ചന 2021 ൽ ബ്ലാക്ക് ബെൽറ്റ് ഉൾപ്പടെ സ്വന്തമാക്കി കഴിഞ്ഞിരിയ്ക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ ഇത്തരത്തിൽ അപൂർവ നേട്ടം സ്വന്തമാക്കിയ അർച്ചന ഒരു മാതൃക തന്നെയാണ്. 2010 ലായിരുന്നു അർച്ചന ആദ്യമായി ടൂർണമെന്റിൽ പങ്കെടുത്തത്. കളർ ബെൽറ്റ് സ്വസന്തമാക്കുന്നതിനു മുൻപ് തന്നെ വെങ്കല മെഡൽ സ്വന്തമാക്കി കൊണ്ടായിരുന്നു ഈ കുട്ടി താരം തന്റെ ജൈത്ര യാത്ര തുടങ്ങിയത്.

തന്റെ ഏഴാം വയസിൽ വെപ്പൺ കാട്ട, കുമിറ്റ തുടങ്ങിയ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കുവാൻ അർച്ചനയ്ക്ക് സാധിച്ചു. തെലുങ്കാന സംസ്ഥാനത്തെ പ്രതിനിധികരിച്ചായിരുന്നു അർച്ചന അന്ന് ടൂർണമെന്റിൽ പങ്കെടുത്തത്. എന്നാൽ അതിനു ശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷത്തോളം അർച്ചനയ്ക്ക് കാരാട്ട നിർത്തി വയ്‌ക്കേണ്ടതായി വന്നു.

എന്നാൽ അതീന് ശേഷം 2012 ലെ അർച്ചനയുടെ തിരിച്ചു വരവ് നിരവധി മെഡലുകൾ സ്വന്തമാക്കി കൊണ്ടായിരുന്നു. അഞ്ചോളം ഗോൾഡ് മെഡലുകളാണ് അർച്ചന എന്ന കൊച്ചു മിടുക്കി അന്ന് സ്വന്തമാക്കിയത്. തുടർന്ന് കേരളത്തിലേയ്ക്ക് കുടിയേറുകയായിരുന്നു അർച്ചനയും കുടുംബവും. അതോടെ അർച്ചനയുടെ കരാട്ടെ സ്വപനങ്ങൾക്ക് ചെറിയ ഒരു മങ്ങൽ ഏറ്റു.

എന്നാൽ 2015 ൽ ഗ്രീൻ ബെൽറ്റും ഓറഞ്ച് ബെൽറ്റും ഈ കൊച്ചു മിടുക്കി സ്വന്തമാക്കി. ദേശിയതല കാട്ടെ, കുമിറ്റെ ടൂർണമെന്റുകളിൽ തന്റെ ആദ്യ സ്വർണം അർച്ചന 2016 ൽ തന്നെ സ്വന്തമാക്കി. 2015 ൽ തന്നെ ഓൾ ഇന്ത്യ ലെവലിലും അർച്ചന സ്വർണം നേടി. തുടർന്നാണ് 2021 ൽ ബ്ലാക്ക് ബെൽറ്റ് എന്ന തന്റെ വലിയ സ്വപ്നം അർച്ചന നേടിയെടുത്തത്. ഈ ചെറിയ പ്രായത്തിൽ തന്നെ മകളുടെ വാസം തിരിച്ചറിഞ്ഞ് അർച്ചനയ്‌ക്കൊപ്പം നിന്ന മാതാപിതാക്കൾ തന്നെയാണ് ഇവിടെ ഏറ്റവുമധികം അഭിനന്ദനം അർഹിയ്ക്കുന്നത്.