ആത്മഹത്യ ചെയ്യാനൊരുങ്ങി മലയാള സിനിമ നടൻ … വാർത്തകൾ കാണാം…

ആത്മഹത്യാക്കുറിപ്പെഴുതി എല്ലാം അവസാനിപ്പിക്കാനൊരുങ്ങിയ തന്നെ അറിയപ്പെടുന്ന നടനാക്കിയത് എം80 മൂസ പരമ്ബരയാണെന്ന് വിനോദ് കോവൂര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനോദ് മനസ്സ് തുറന്നത്.

കരിയറിന്റെ തുടക്കത്തിലാണ് എം.ടിയുടെ ഒരു സിനിമയില്‍ അവസരം ലഭിച്ചത്. എം.ടിയുടെ തിരക്കഥ, സേതുമാധവന്‍ എന്ന സംവിധായകന്‍, നാല് നായകന്‍മാരില്‍ ഒരാള്‍ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് അറിഞ്ഞത്. ഇതോടെ എല്ലാം അവസാനിപ്പിക്കാനൊരുങ്ങി. ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അച്ഛനേയും അമ്മയേയും ഓര്‍ത്തപ്പോള്‍ പിന്‍മാറുകയായിരുന്നു.

ചെറിയ ചെറിയ പരിപാടികള്‍ ചെയ്ത തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് എം80 മൂസ പരമ്ബരയാണ്. അതുവരെ സീരിയലുകള്‍ വലിയ വീടുകളിലെ കഥയായിരുന്നു. സാധാരണക്കാരുടെ ജീവിതം അതുവരെ സീരിയലുകളില്‍ വിഷയമായിരുന്നില്ല. അടുപ്പിലൂതുന്ന ഭാര്യ, തീന്‍മേശക്ക് ചുറ്റിലിരുന്ന് ദാരിദ്ര്യം പറയുന്ന ഒരു കുടുംബം പുതിയ അനുഭവമായിരുന്നു. അതോടെ താന്‍ ഒരു താരമായി മാറിയെന്നും വിനോദ് കോവൂര്‍ പറഞ്ഞു.

നിരവധി വിദേശ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. മാസത്തില്‍ നാലുതവണയൊക്കെ ഗള്‍ഫില്‍ പോയ അവസരമുണ്ട്. യു.എസ്, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കോവിഡിന് ശേഷം ഗള്‍ഫില്‍ പരിപാടിക്ക് പോയപ്പോഴും മൂസക്കയായാണ് ആളുകള്‍ കാണുന്നത്. പരമ്ബര അവസാനിപ്പിച്ചിട്ട് നാലു വര്‍ഷമായി. ഇപ്പോഴും ആളുകള്‍ അതാസ്വദിക്കുകയാണ്. എം80 മൂസ ആളുകള്‍ക്ക് ഒരു ടെന്‍ഷന്‍ ഫ്രീ ക്യാപ്‌സൂളാണെന്നും വിനോദ് പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്ബോഴുണ്ടായ ഞെട്ടിച്ച അനുഭവവും വിനോദ് പങ്കുവെക്കുന്നുണ്ട്. സിനിമയില്‍ മമ്മൂട്ടിയുടെ കയ്യില്‍ കയറിപ്പിടിക്കുന്ന സീനുണ്ട്. എന്നാല്‍ അദ്ദേഹം കൈ തരാന്‍ തയ്യാറായില്ല. ക്ഷുഭിതനായി കൈവലിച്ചു. സംവിധായകനടക്കം എല്ലാവരും ഭയന്നുപോയി. എല്ലാം കഴിഞ്ഞെന്നാണ് കരുതിയത്. എന്നാല്‍ അത് മമ്മൂട്ടി പലപ്പോഴും ചെയ്യാറുള്ള തമാശയാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും വിനോദ് പറഞ്ഞു.

സിനിമക്കായി മുടിയും താടിയുമെല്ലാം വെട്ടുന്നുണ്ട്. അത് എം80 മൂസയില്‍ അഭിനയിക്കുന്നതിന് തടസ്സമാവുമെന്ന് പറഞ്ഞപ്പോള്‍ സിനിമക്ക് അത് നിര്‍ബന്ധമാണെന്നായിരുന്നു സംവിധായകന്റെ നിലപാട്. അതുകേട്ട മമ്മൂട്ടിയാണ് പരിഹാരം പറഞ്ഞത്. ഉംറ കഴിഞ്ഞുവരികയാണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഇത് അടുത്ത എം80 മൂസ എപ്പിസോഡില്‍ ഉപയോഗിച്ച അനുഭവവും വിനോദ് പങ്കുവെക്കുന്നുണ്ട്.