ജീവിതത്തിൽ എത്ര പ്രതിസന്ധികൾ ഉണ്ടായാലും താൻ ഒരിക്കലും അങ്ങനെ ചെയ്യില്ല..പ്രിയനടി അഞ്ജലി മനസ്സു തുറക്കുന്നു..

ഒട്ടനവധി ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അഞ്ജലി നായർ. ദൃശ്യം ടു വിലെ കേന്ദ്ര കഥാപാത്രമായി എത്തിയ അഞ്ജലിയെ പ്രേക്ഷകർ മറക്കാനിടയില്ല. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പ്രേക്ഷകപ്രശംസ പിടിച്ചുപറ്റാൻ താരത്തിന് കഴിഞ്ഞു.

തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ എപ്പോഴും മികച്ചതാക്കാൻ അഞ്ജലി ശ്രമിക്കാറുണ്ട്. നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരം മോഹൻലാലിന്റെ അമ്മയുടെ വേഷത്തിലും എത്തിയിട്ടുണ്ട്. എന്നാൽ അഭിനയജീവിതത്തിലെ ഏറ്റവും പ്രശംസ നേടിയ കഥാപാത്രം ആയിട്ട് താരം ഇപ്പോഴും കാണുന്നത് ദൃശ്യത്തിലെ കഥാപാത്രം തന്നെയാണ്.

ടെലിവിഷൻ അവതാരിക എന്ന നിലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒട്ടനവധി സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സഹനടിയായി മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന്റെ വിവാഹജീവിതത്തിനു ആയുസ്സ് കുറവായിരുന്നു.

ഫോട്ടോഗ്രാഫർ അനീഷ് ഉപാസനയെ ആയിരുന്നു അഞ്ജലി വിവാഹം ചെയ്തത്.ഇരുവർക്കും ഒരു മകൾ ഉണ്ട്. രണ്ടുപേരും വേർപിരിഞ്ഞു കഴിയുകയാണ് ഇപ്പോൾ. ദൃശ്യത്തിനു ശേഷം മികച്ച വേഷത്തിനായി ഉള്ള കാത്തിരിപ്പിലാണ് താരമിപ്പോൾ.

തനിക്ക് വളരെയധികം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും ഇതുമൂലം താൻ വളരെയധികം കഷ്ടപ്പെടുകയാണ് എന്നും താരം പറയുന്നു. പക്ഷേ എത്രയൊക്കെ ബുദ്ധിമുട്ടിൽ ആണെങ്കിലും വഴിവിട്ട രീതിയിൽ സഞ്ചരിക്കുന്ന ഒരാളല്ല താൻ എന്നും ഒരു അഡ്ജസ്റ്റ് മെന്റ്നും താൻ തയ്യാറാവുകയില്ല എന്നും താരം പറയുന്നു.തന്നെ അറിയാവുന്നവർക്ക് ഇത് അറിയാം എന്നും അഞ്ജലി പറയുന്നു.

ഇനിയങ്ങോട്ട് നല്ല കഥാപാത്രങ്ങൾ ലഭിച്ചില്ലെങ്കിലും അഭിനയിക്കേണ്ടി വരും എന്നാണ് താരം പറയുന്നത്.ഒരു താരത്തിനെ വിളിക്കുമ്പോൾ സംവിധായകൻ തന്റെ സ്ഥാനം മാറ്റുകയാണെങ്കിൽ, സിനിമയിലെ അവസരം നഷ്ടപ്പെടുമെന്നല്ലാതെ വേറെ ഒന്നും സംഭവിക്കുക ഇല്ലെന്നു അദ്ദേഹം വിശ്വസിക്കുന്നു. ഒരു ചെറിയ വരുമാനം പോലും പലപ്പോഴും നിസ്സാര പങ്ക് വഹിക്കുന്നുണ്ടെന്ന് അഞ്ജലി പരസ്യമായി പറയുന്നു.