ഒരു നടി വിവാഹം ചെയ്താൽ മാധ്യമങ്ങളിൽ വരുന്ന വാർത്ത നടിയുടെ കരിയർ അവസാനിച്ചുവെന്നാണ്…എതിർപ്പുമായി നടി മഹിമ ചൗധരി…

എത്രകാലം കഴിഞ്ഞാലും ചില താരങ്ങളെ സിനിമ പ്രേമികൾ മറക്കില്ല. ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും എന്നും പ്രേക്ഷകരുടെ ഉള്ളിൽ മായാത്ത ചിത്രമായി പല താരങ്ങളും തെളിഞ്ഞുനിൽക്കുന്നുണ്ടായിരിക്കും.

മലയാളത്തിലും ബോളിവുഡിലുമെല്ലാം ഇതുതന്നെയാണ് അവസ്ഥ. ഹോളിവുഡ് സിനിമാ ലോകത്തിൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്ന താരമായിരുന്നു മഹിമ ചൗധരി. 1997ൽ തന്റെ ആദ്യചിത്രമായ പർദേശ് എന്ന ചിത്രത്തിൽ പ്രമുഖ നടാനായ ഷാരൂഖ് ഖാന്റെ നായികയായി അഭിനയിച്ചു. ചിത്രം ഒരു വലിയ വിജയം വിജയമായിരുന്നു.പ്രസിദ്ധ സംവിധായകൻ സുഭാഷ് ഘായ് ആണ് മഹിമയെ ഒരു പുതുമുഖ നടി ആയി ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവന്നത്. ചലച്ചിത്ര രംഗത്തേക്ക് എത്തിയതിനു ശേഷം തന്റെ പേര് റിതു എന്നത് മഹിമ എന്ന് മാറ്റുകയായിരുന്നു. ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു.

മോഡലായിരുന്ന മഹിമ ടെലിവിഷൻ ഷോകളിൽ അഭിനയിക്കുകയും അവിടെനിന്നു സിനിമാലോകത്തേക്ക് എത്തുകയുമായിരുന്നു. 2006 ൽ ബിസിനസ് മാനായ ബോബി മുഖർജിയെ വിവാഹം കഴിച്ചതിനുശേഷം താരം അഭിനയരംഗത്തു നിന്നും പിന്മാറിയിരുന്നു. എന്നാൽ 2013 ൽ വെറും ഏഴ് വർഷങ്ങൾ മാത്രം ആയുസ്സ് ഉണ്ടായിരുന്ന വിവാഹജീവിതം താരം അവസാനിപ്പിച്ചു.പിന്നീട് 2016 ൽ ഡാർക്ക് ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടു .സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. കുടിയോം കാ സമാൻ, സാൻഡ് വിച്‌, നോ എൻട്രി ,സമീർ, സായ, ഖിലാഡി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ തന്റെ സിനിമാജീവിതത്തിൽ ഉണ്ടായ ചില ആളുകളുടെ മനോഭാവം ആണ് താരം വെളിപ്പെടുത്തുന്നത് ..നടിമാർ സിനിമാ ലോകത്തേക്ക് എത്തിയാൽ പിന്നെ അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. നടിമാർ വിവാഹം കഴിക്കുന്നതിനോടും അതുപോലെ അവർക്ക് കുട്ടികൾ ഉണ്ടാകുന്നതും ഒന്നും ചില മാധ്യമങ്ങൾക്ക് തീരെ ഇഷ്ടമല്ല. ഒരു നടി വിവാഹം ചെയ്താൽ അടുത്ത ദിവസം മാധ്യമങ്ങളിൽ വരുന്ന വാർത്ത നടിയുടെ കരിയർ അവസാനിച്ചു എന്നാണ് ..അവർക്കാവശ്യം കന്യകമാരായ നടിമാരെയാണ് . എന്നാൽ ഇപ്പോൾ കാര്യങ്ങളിൽ മാറ്റം ഉണ്ടായിട്ടുണ്ട് എന്നും താരം പറഞ്ഞു. ഇതിനു മുൻപേ തന്നെ നിരവധി താരങ്ങൾ ഇത്തരത്തിലൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു.

പലരുടെയും ജീവിതം നിയന്ത്രിക്കുന്നത് വാർത്താമാധ്യമങ്ങൾ ആണെന്നായിരുന്നു പ്രമുഖ താരങ്ങളുടെ ഉൾപ്പെടെ ആരോപണം. താങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി മാധ്യമങ്ങൾ ഇടപെടുന്നുണ്ട് എന്ന് പല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ഇതിനോടകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വിവാഹം കഴിച്ചു കഴിഞ്ഞാലും വിവാഹമോചിതരായി എന്നതടക്കമുള്ള നിരവധി വ്യാജവാർത്തകൾ വാർത്താമാധ്യമങ്ങളിൽ നിറയാറുണ്ട്. അതുപോലെതന്നെയാണ് വിവാഹശേഷം താരത്തിൻറെ കരിയർ അവസാനിച്ചു എന്ന് പറയുന്നത്. ഇങ്ങനെ കരിയർ അവസാനിച്ചു എന്നൊക്കെ പറയുമ്പോൾ അത് എങ്ങനെ സാധ്യമാകുന്നു എന്നുള്ള കാര്യം വ്യക്തമല്ലെന്നും താരം പറയുന്നു.