മുട്ടിനൊപ്പം ഇറക്കമുള്ള വസ്ത്രത്തിന് എന്താണ് കുഴപ്പം: തുണി വാങ്ങി തരാന്‍ ആളില്ലേന്ന് ചോദിക്കുന്നവരോട് സംയുക്തയുടെ മറുപടി

തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് നടി സംയുക്ത മേനോന്‍. പോപ്‌കോണ്‍ എന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.


എന്നാല്‍ 2018 ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തീവണ്ടിയില്‍ ദേവിക എന്ന നായിക കഥാപാത്രം സംയുക്ത മനോഹരമാക്കി. പോപ്‌കോണില്‍ സഹനടിയായാണ് എത്തിയത്. തുടര്‍ന്ന് ലില്ലി എന്ന സിനിമയിലൂടെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. ലില്ലി എന്ന കഥാപാത്രമായാണ് താരം സ്‌ക്രീനില്‍ നിറഞ്ഞത്.


ഒരു യമണ്ടന്‍ പ്രേമകഥയില്‍ ജസ്‌നയായും ആണും പെണ്ണും എന്ന സിനിമയില്‍ സാവിത്രി ആയും സംയുക്ത തിളങ്ങി. മലയാളത്തിന് പുറമെ തമിഴിലും താരം തിളങ്ങുന്നഅഭിനയമാണ് പുറത്തെടുത്തത്. മോഡലിങ്ങ് രംഗത്ത് നിന്നാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ലില്ലി എന്ന സിനിമയിലൂടെയാണ് വെ്‌ളളിത്തിരയില്‍ അരങ്ങേറിയതെങ്കിലും ആ സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയുടെ നായികയായി തീവണ്ടിയില്‍ അഭിനയിച്ചത്.


ലില്ലി എന്ന സിനിമ റിലീസ് ചെയ്യും മുമ്പ് തീവണ്ടി റിലീസ് ചെയ്യുകയയായിരുന്നു. തീവണ്ടിയിലെ നായിക കഥാപാത്രം സംയുക്ത എന്ന നടിക്ക് ബ്രേക്ക് നല്‍കി. ജീവാംശമായ് എന്ന പാട്ടിലൂടെ സിനിമയിറങ്ങും മുമ്പ് ആരാധകര്‍ നടിയെ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ലിപ്‌ലോക് രംഗങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സംയുക്തയുടെ പ്രകടനം ചര്‍ച്ചയായി.


തുടര്‍ന്ന് കളരി എന്ന സിനിമയിലൂടെയാണ് സംയുക്ത തമിഴിലും അരങ്ങേറിയത്. ജൂലൈ കാട്രില്‍ എന്ന സിനിമയിലും തമിഴില്‍ അഭിനയിച്ചു. പിന്നാലെ ഒരു യമണ്ടന്‍ പ്രണയകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ 06, അണ്ടര്‍വേള്‍ഡ്, വെള്ളം, ആണും പെണ്ണും, വുള്‍ഫ് തുടങ്ങിയ സിനിമകളിലും സംയുക്ത അഭിനയിക്കുകയുണ്ടായി.


അടുത്തിടെ താരം ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കുന്ന ഒരു ചിത്രം വൈറലായിരുന്നു. പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായത്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി വിമര്‍ശന കമന്റുകളും ഉയര്‍ന്നു. ഇവര്‍ക്ക് ഡ്രസ് വാങ്ങി നല്‍കാന്‍ ആളില്ലേ എന്ന് പോലും കമന്റുകളുയര്‍ന്നു. എന്നാല്‍ ഇത്തരം കമന്റുകളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്ന് മറുപടി നല്‍കിയിരിക്കുകയാണ് താരം. സിനിമയില്‍ ഒരു സീനില്‍ എനിക്ക് തന്ന കോസ്റ്റിയൂം ആയിരുന്നു അത്. അതിന്റെ ഭാഗമായത് കൊണ്ട് അഭിനയിക്കുന്നു എന്ന് മാത്രം താരം കൂട്ടിച്ചേര്‍ത്തു.


വേദനിക്കാന്‍ വേണ്ടി ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ. സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഇംബാലന്‍സ സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ഒന്നും തന്നെ ഞാന്‍ ധരിക്കാറില്ല. പിന്നെ അല്പം ഷോര്‍ട് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നത് കൊണ്ട് ഞാന്‍ എങ്ങനെ തെറ്റുകാരിയാകുന്നു?. താരം ചോദ്യമുയര്‍ത്തി. താന്‍ തെറ്റ് ചെയ്തിട്ട് ആള്‍ക്കാര്‍ വിമര്‍ശിക്കുകയാണെങ്കില്‍ തീര്‍ച്ചയായും താന്‍ സങ്കടപ്പെടുമെന്നും താരം കൂട്ടിച്ചേര്‍ത്തു.