സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സാംസൺ ലെയ്ക്ക് ഒപ്പം സ്വിമ്മിങ് പൂളിൽ കുളിച്ച് സാനിയ…ചിത്രങ്ങൾ കാണാം..

മലയാള സിനിമയിൽ ഗ്ലാമറസ് ക്യൂൻ എന്ന ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ സാനിയയുടെ വീഡിയോസും കിടിലം ഫോട്ടോഷൂട്ടുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

19-കാരിയായ സാനിയ ഇതിനോടകം ഒരുപാട് ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. ക്യൂൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.

ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായി സാനിയ അഭിനയിച്ചിരുന്നു. അതിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു സിനിമ അവതരിപ്പിച്ചിരുന്നത്. സാനിയയുടെ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള ഇട്ടുകൊണ്ട് ഇപ്പോൾ ഒരു ഷോർട്ട് വെക്കേഷൻ മൂഡിലാണ് താരം.

സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സാംസൺ ലെയ്ക്ക് ഒപ്പം സ്വിമ്മിങ് പൂളിൽ കളിച്ച് രസിച്ച് ആസ്വദിക്കുന്ന സാനിയയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാനിയ ചെയ്ത നിരവധി ഫോട്ടോഷൂട്ടുകൾക്ക് മേക്കപ്പ് ആർട്ടിസ്റ്റായി നിന്നിരുന്നത് സാംസൺ ലെയ് ആയിരുന്നു. ബീച്ചിൽ സാനിയയുടെ തോളിലേറ്റി നിൽക്കുന്ന ചിത്രങ്ങൾ സാംസൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാരാരികുളത്തുള്ള സേണ്ടരി പേൾ ബീച്ച് റിസോർട്ടിൽ നിന്നുള്ള വീഡിയോയാണ് സാനിയ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുളളത്. മൈ ലിറ്റിൽ വൺ എന്നാണ് സാനിയ സാംസണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആരാധകരാണ് സാംസൺ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.