‘കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു അടുത്തത്’; കടുത്ത വേദനകൾക്കിടയിലും ഭയപ്പെടാതെ മുന്നോട്ട് നീങ്ങുകയാണ് മമ്മൂക്കയുടെ അനുജത്തി ! പ്രചോദനമായി താരസുന്ദരിയുടെ വാക്കുകൾ !

മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് ശിവാനി. അണ്ണൻ തമ്പി എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയത്തി കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് രഹസ്യ പോലീസ് എന്ന ജയറാം ചിത്രത്തിൽ ജയറാമിന്റെ നായികയായി ശിവാനി എത്തി. ചിത്രം പരാജയം ആയിരുന്നെങ്കിലും, ശിവാനി എന്ന അഭിനേത്രിയുടെ അഭിനയ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ആ ചിത്രത്തിന് സാധിച്ചു. തുടർന്ന് മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റുവാൻ താരത്തിന് സാധിച്ചു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് വൈറൽ ആയിരിയ്ക്കുന്നത്. ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. മുടി മൊട്ട അടിച്ചുള്ള താരത്തിന്റെ വീഡിയോയ്ക്ക് അടിക്കുറിപ്പായി താരം കുറിച്ചത് ഇപ്രകാരമാണ്. “കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്‍റെ കപ്പൽ എങ്ങനെ നയിക്കണെന്ന് ഞാൻ പഠിക്കുകയാണ്.”

ലൂസ മെ അൽകോട്ടിന്‍റെ വാക്കുകൾ കടമെടുത്തു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. കാൻസർ എന്ന മഹാമാരിയ്ക്കെതിരെ പോരാടുകയാണ് താരം ഇപ്പോൾ. എന്നാൽ വളരെ കൂളായിട്ടും രസകരമായിട്ടുമാണ് രോഗം ബാധിച്ചതിനെ കുറിച്ച് നടി പറയുന്നത്. കൊവിഡ് മുക്തയായതിന് ശേഷമാണ് ക്യാൻസറിനെ കുറിച്ച് താരം അറിയുന്നത്. “അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്.

കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ. എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു. ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി. ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. ആറ് എണ്ണം കൂടി ബാക്കിയുണ്ട്.

നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം. എന്നോടിത് വേണ്ടായിരുന്നു ആശാനേ.” ക്യാൻസറിന് മുന്നിൽ പതറുകയല്ല വേണ്ടത് മറിച്ച് മനോധൈര്യത്തോടെ പോരാടുകയാണ് എന്ന് കാണിച്ച് തരികയാണ് ശിവാനി.