ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങി വാണി വിശ്വനാഥ് ..! സന്തോഷം പങ്കുവച്ച് ബാബുരാജ്..

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് വാണി വിശ്വനാഥ്. തൊണ്ണൂറുകളിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന ഒരേയൊരു നടിയായിരുന്നു വാണി വിശ്വനാഥ്. ആക്ഷൻ ക്യൂൻ എന്നറിയപ്പെടുന്ന താരം കൂടിയാണ് വാണി വിശ്വനാഥ്. ഏഴ് വർഷത്തോളമായി വാണി വിശ്വനാഥ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നടൻ ബാബുരാജാണ് താരത്തിന്റെ ഭർത്താവ്.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് വാണി വിശ്വനാഥ്. ഭർത്താവ് ബാബുരാജിനൊപ്പമാണ് തിരിച്ചുവരവ് എന്നത് ഏറെ ശ്രദ്ധേയമാണ്. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് ഡാലിയ ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം. താരദമ്പതികൾ തുല്യപ്രാധാന്യമുള്ള വേഷങ്ങളിലാണ് അഭിനയിക്കുന്നത്.

‘ദി ക്രിമിനൽ ലോയർ’ എന്ന സിനിമയുടെ പേര്. ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ സിനിമാണ്. ഷിനോയ് ഗോപിനാഥാണ് ക്യാമറ, വിഷ്ണു മോഹൻ സിത്താരയാണ് സംഗീതം. തേർഡ് ഐ മീഡിയയുടെ ബാനറിൽ ഉമേഷ് എസ് മോഹനാണ് സിനിമ നിർമ്മിക്കുന്നത്. ക്രൈം ത്രില്ലർ സിനിമകളുടെ ആരാധികയാണ് തന്നെന്നും ഇങ്ങനെയൊരു സബ്ജെക്ട് കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടെന്നും വാണി വിശ്വനാഥ് ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ പറഞ്ഞു.

എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും വാണി പറഞ്ഞു. മാന്നാർ മത്തായി സ്‌പീക്കിങ് എന്ന സിനിമയാണ് വാണി വിശ്വനാഥിനെ മലയാളികൾക്ക് പ്രിയങ്കരിയായി മാറ്റിയത്. പിന്നീട് നിരവധി സിനിമകളിൽ വാണി വിശ്വനാഥ് നായികയായി അഭിനയിച്ചു. ആക്ഷൻ രംഗങ്ങളിൽ വാണിയെ തോൽപ്പിക്കാൻ മറ്റൊരു നടിയില്ലെന്ന് തന്നെ പറയേണ്ടി വരും.