Malayalam

പെണ്ണുങ്ങൾ ഒന്നിൽക്കൂടുതൽ കെട്ടിയാൽ എയ്ഡ്സ് വരും, കിടിൽ മറുപടിയുമായി അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അനുമോൾ.ശ്രദ്ധേയമായ പല വേഷങ്ങളും അവതരിപ്പിക്കാൻ അനുമോൾക്കായിട്ടുണ്ട്. ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് അനുമോൾ നടത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് അനുമോൾ. അനു സോഷ്യൽ മീഡിയയിൽ നിത്യ സാന്നിധ്യമാണ്. തന്റേതായ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറയുന്നതിൽ മടിയും നടി കാണിക്കാറില്ല.

അടുത്തിടെ പങ്കുവെച്ച ഒരു ഫോട്ടോക്ക് വന്ന കമന്റിന് ചുട്ട മറുപടി നൽകുകയാണ് നടി അനുമോൾ. അനുമോൾ ഇൻസ്റ്റഗ്രാമിൽ, ബിരിയാണി സിനിമയുടെ ചിത്രത്തോടൊപ്പം പങ്കുവെച്ച പോസ്റ്റിലാണ് ഒരാൾ വിചിത്രമായ കമന്റുമായി എത്തിയത്. ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റിൽ ‘എയ്ഡ്സ് വരും അനുമോളെ, പെണ്ണുങ്ങൾ ഒന്നിൽക്കൂടുതൽ കെട്ടിയാൽ. സയൻസ് ആണ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ അതിനുള്ള മറുപടിയും ഉടൻ തന്നെ അനുമോൾ നൽകുകയും ചെയ്തു.’ഓഹോ ആ സയൻസ് ആണുങ്ങൾക്കില്ലേ’ എന്നായി അനുമോൾടെ മറുപടി. ഒട്ടേറെപ്പേർ അനുമോൾടെ പോസ്റ്റിന് പ്രതികരിച്ചിട്ടുണ്ട്. പലർക്കും അനുമോൾ നേരിട്ട് മറുപടി നൽകിയിട്ടുമുണ്ട്

പേരിനൊരാൾ, പത്മിനി, താമര, ഉടമ്പടി, പെൻഡുലം, വാക്കിംഗ് ഓവർ വാട്ടർ, മൈസൂർ 150 കിലോമീറ്റർ തുടങ്ങിയ സിനിമകൾ അനുമോളുടെതായി ഒരുങ്ങുന്നുണ്ട്

Related Articles

Back to top button