ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രോഹിത്തുമായി പ്രണയത്തിലായത്…! അന്നേ ഞങ്ങൾ കുഞ്ഞിന്റെ പേരുകളൊക്കെ തീരുമാനിച്ചിരുന്നു….ആര്യ പറയുന്നു..

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ.ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ് ആര്യയെ ഏറെ ശ്രദ്ധേയയാക്കിയത്. ബിഗ്‌ബോസില്‍ താരം പങ്കെടുക്കാന്‍ എത്തിയതോടെയാണ് നടിയുടെ ജീവിതത്തെ കുറിച്ച്‌ പ്രേക്ഷകര്‍ കൂടുതല്‍ മനസിലാക്കുന്നത്.

രോഹിത്തുമായുള്ള പ്രണയത്തെ കുറിച്ചും പിന്നീട് വേര്‍ പിരിഞ്ഞതിനെ കുറിച്ചുമൊക്കെ ആര്യ തുറന്ന് പറഞ്ഞിരുന്നു. ചെറുപ്രായത്തിലായിരുന്നു വിവാഹമെന്നും ഇനി മകള്‍ക്ക് വേണ്ടിയാണ് ജീവിതമെനന്നുമായിരുന്നു വേര്‍പിരിയലിന് ശേഷം ആര്യ പറഞ്ഞത്.ഇപ്പോള്‍ മകള്‍ക്ക് റോയ എന്ന് പേരിട്ടതിനെ കുറിച്ച്‌ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ആര്യ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യം പങ്കുവെച്ചത്. 9ാം ക്ലാസിലെ പൈങ്കിളി പ്രേമത്തിനിടയില്‍ തന്നെ മകള്‍ക്ക് പേരിട്ടവരാണ് താനും രോഹിത്തും.

അതൊരു ഗ്രീക്ക് വേര്‍ഡാണ്, സ്വപ്‌നസാഫല്യമെന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. 9ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു ഞാനും രോഹിത്തും പ്രണയത്തിലായത്. അന്നേ നമ്മള്‍ കുഞ്ഞിന്റെ പേരുകളൊക്കെ തീരുമാനിച്ചിരുന്നു.-ആര്യ പറഞ്ഞു.എന്റെ ഫ്രണ്ട്‌സിനെല്ലാം ഞങ്ങളുടെ റിലേഷനെക്കുറിച്ച്‌ അറിയാമായിരുന്നു. എന്റെ ക്ലാസിലെ ഒരു ഫ്രണ്ടാണ് പേര് തിരഞ്ഞെടുത്തത്. രോഹിത്തും ആര്യയും ചേര്‍ന്നാണ് റോയ എന്ന പേര്. ആണ്‍കുട്ടിയാണെങ്കില്‍ അഹിത് എന്ന് ഇടാമെന്നായിരുന്നു. അന്ന് തന്നെ ആ പേരുകള്‍ മനസ്സിലുറപ്പിച്ചിരുന്നു.

മോളാണെങ്കില്‍ നമുക്ക് റോയ എന്ന് പേരിടാമെന്ന് രോഹിത്തിനോട് പറഞ്ഞിരുന്നു. അന്ന് അര്‍ത്ഥമൊന്നും അറിയില്ല. പിന്നെ തപ്പിയപ്പോഴാണ് അര്‍ത്ഥമൊക്കെ മനസ്സിലാക്കിയത് ആര്യ പറഞ്ഞു.വിവാഹ ശേഷമാണ് അച്ഛനുമായുള്ള അടുപ്പം കൂടിയത്.. 18ാമത്തെ വയസ്സിലായിരുന്നു വിവാഹം. ആ സമയത്താണ് അച്ഛനേയും അമ്മയേയും മിസ്സ് ചെയ്തത്. അച്ഛനും അത് ഫീല്‍ ചെയ്തിരുന്നു.

ആ സമയത്ത് വന്ന ബോണ്ടിങ്ങാണ്, അത് സ്‌ട്രോംഗാവുകയായിരുന്നു. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആകെ തകര്‍ന്ന് പോയി. അച്ഛനെ നഷ്ടമായതിന് പിന്നാലെയായാണ് സഹോദരനും വേര്‍പിരിഞ്ഞത്. സഹോദരിയുടെ വിവാഹം തന്റെ വലിയ സ്വപ്‌നമാണെന്ന് ആര്യ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു സഹോദരിയുടെ വിവാഹനിശ്ചയം നടത്തിയത്.