നയൻതാര ഇത്രയും വലുതായോ, പുതിയ ഫോട്ടോകൾ കണ്ട് അമ്പരന്ന് ആരാധകർ

ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ബേബി നയൻ‌താര എന്നറിയപ്പെടുന്ന നയൻതാര ചക്രവർത്തി. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പർ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി നയൻ‌താര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നായികയായി സിനിമയിലേക്ക് വീണ്ടും തിരിച്ചെത്താനൊരുങ്ങുകയാണ് നയൻ‌താര. നടി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

ആകാശം, ഭഗവാൻ, പോപ്പിൻസ്, ദി പവർ ഓഫ് സയലൻസ്, സ്വർണം, ലൗഡ് സ്പീക്കർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ ട്രിവാൻഡം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.2016-ൽ മറുപടി എന്ന സിനിമയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ റഹ്മാൻ-ഭാമ ദമ്പതികളുടെ മകളായിട്ടാണ് താരം എത്തിയത്.

താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇതിനുള്ള കാരണം. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇന്സ്റ്റാഗ്രാമില് ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

 

എറണാകുളം തേവര സാക്രഡ് ഹാർട്ട് കോളജിൽ ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ – ജേർണലിസം ആദ്യ വർ‍ഷ വിദ്യാർഥിനിയാണിപ്പോൾ നയൻ താര ചക്രവർത്തി . സിനിമയിൽ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി.

ഇന്സ്റ്റാഗ്രാമിൽ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനുണ്ട് എന്നർത്ഥം. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.