മുന്‍പത്തെ പോലെ എല്ലാത്തിനും ഇനി ‘യെസ്’ പറയില്ല..: ആരാധകരെ ഞെട്ടിച്ച് ഭാവനയുടെ വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഭാവന. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും നിറഞ്ഞ നിന്ന താരം ‘നമ്മള്‍’ എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് തുടക്കം കുറിച്ചത്.


കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ്, ജിഷ്ണു, രേണുക എന്നീ പുതുമുഖങ്ങളോടൊപ്പമാണ് ഭാവനയും നിറഞ്ഞത്. 2003 ല്‍ വിജയമായിരുന്ന സിഐഡി മൂസ, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നീ നടന്മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഭാവനയ്ക്കുണ്ടായി.


2005 ല്‍ പുറത്തിറങ്ങിയ ‘ദൈവനാമത്തില്‍’ എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമശത്ത മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ‘ചിത്തിരം പേസുതെടി’ എന്ന സിനിമയിലൂടെയാണ് തമിഴില്‍ ഭാവന പേരെടുത്തത്. 2010 ല്‍ പുനീത് രാജ്കുമാറിനോടൊപ്പം വന്‍ വിജയമായിരുന്ന ജാക്കിയിലുടെയാണ് താരം കന്നഡയിലുടെ തുടക്കം കുറിച്ചത്.


തുടര്‍ന്ന് ഒരു ഇടവേളയ്ക്ക് ശേഷമാണ് ഭാവന വീണ്ടും മലയാളത്തിലേക്ക് എത്തിയത്. ഒഴിമുറി, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകളിലൂടെയാണ് മലയാളത്തിലേക്ക് ഭാവന തിരിച്ചുവരവ് നടത്തിയത്. 2018 ജനുവരിയിലാണ് കന്നഡ സിനിമ ാ നിര്‍മ്മാതാവായ നവീനുമായി ഭാവനയുടെ വിവാഹം നടന്നത്. കന്നടയുടെ മരുമകളായി പോയതിന് ശേഷം കന്നട സിനിമകളിലാണ് ഭാവന കൂടുതലും രശദ്ധ കേന്ദ്രീകരിച്ചത്.


അടുത്തിടെ രണ്ട് ചിത്രങ്ങള്‍ തിയറ്ററുകളിലെത്തുകയും ഒരു സിനിമ റിലീസിന് തയാറെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ ഒരു കടുതതത്ത തീരുമാനമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ ഇനി സെലക്ടീവാകുകയാണ് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന വരുന്ന എല്ലാ സിനിമയ്ക്കും ‘യെസ്’ പറയില്ല എന്ന് നടി വ്യക്തമാക്കി.


ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിലേക്ക് താന്‍ കടന്നു. തന്റെ വിവാഹവും കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് വേശറയും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. മുമ്പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം എനിക്കില്ല. ഭാവന പറയുന്നു. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളുവെന്നും, അതിന് വേണ്ടി താന്‍ കാത്തിരിക്കുമെന്നും ഭാവന പറയുന്നു.


2017 ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മലയാളം താന്‍ വേണ്ടെന്ന് വെച്ചതല്ല, മലയാള സനിമ തന്നെ വേണ്ടെന്ന് വച്ചതാണെന്നും ഭാവന തുറന്നുപറഞ്ഞിരുന്നു.