നെഗറ്റീവ് കമന്റുകൾക്കുള്ള മറുപടിയുമായി ബിഗ് ബോസ് താരം ഡിംപിൾ!

ബിഗ് ബോസ് സീസൺ ത്രീ യിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഡിംപിൾ. ബിഗ് ബോസ് ഫിനാലെ ക്ക് ശേഷം ആരാധകർക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ഡിംപിളിന്റെ വീഡിയോ വൈറൽ ആയിരുന്നു. സഹോദരി നൈന യോടൊപ്പം ആണ് താരം ലൈവിൽ എത്തിയത്.

തനിക്കും കുടുംബത്തിനുമെതിരെ നെഗറ്റീവ് പറയുന്നവർക്കെതിരെ ശക്തമായ മറുപടിയുമായാണ് ഇരുവരും എത്തിയത്. തങ്ങളോട് ‘ബി പോസിറ്റീവ് എന്നു പറയാതെ നിങ്ങൾ തന്നെ ആദ്യം പോസിറ്റീവ് ആകാൻ ആണ് താരം പറയുന്നത്. മോശം പറയുന്നവർ നിങ്ങൾക്കിടയിൽ തന്നെയാണെന്നും ഇരുവരും പറയുന്നു.

നെഗറ്റീവ് ആയുള്ള കാര്യങ്ങൾ മനസ്സിൽ ഉള്ളവർ തന്നെയാണ് എപ്പോഴും നെഗറ്റീവ് കമന്റുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ഇതൊന്നും എന്നെ ബാധിക്കില്ല.ആൾക്കാർ എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ .. ഞാൻ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളയുകയാണ് പതിവ്. തെറി പറയാനോ ചീത്ത പറയാനോ ഒന്നും ആരും ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. എന്തെങ്കിലും ഞങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു നേരിട്ട് വന്നു പറയുക എന്നും ഡിംപിൾ ലൈവിൽ വ്യക്തമാക്കി.

പറയാനുള്ളതെല്ലാം മുഖത്തുനോക്കി സംസാരിക്ക്.. അല്ലാതെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് ഡിംപിൾ ഇന്റെ സഹോദരിയും പറയുന്നത്. നിങ്ങൾക്കും ഒരു കുടുംബം ഉണ്ട് എന്ന് ഓർക്കണം.എല്ലാവർക്കും ഒരു ബഹുമാനം കൊടുക്കുക. സ്വന്തം ഫാമിലിയെ നോക്കി ജീവിക്കുക എന്നും നയന പറയുന്നു.

ആഗസ്റ്റ് 1 ഞായറാഴ്ച രാത്രി 7 മണിക്കാണ് ഏഷ്യാനെററ്റിൽ ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്. ഇതേക്കുറിച്ച് പുതിയ പ്രമോ വീഡിയോയുടെ ലാലേട്ടൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫിനാലെ ക്ക് ശേഷം എയർപോർട്ടിലെത്തിയ ഡിംപിലിനു വലിയ സ്വീകരണമാണ് ലഭിച്ചത്. ആരാധകർക്കൊപ്പം കേക്ക് മുറിച്ചു നൽകിയാണ് ഡിംപിൾ തന്റെ സന്തോഷം പങ്കു വച്ചത്.