ഡിസിസി പുനസംഘടനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സില്‍ കൂട്ടരാജി… കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ഇടതുപക്ഷത്തേക്ക്..!

ഡിസിസി പുനസംഘടനയില്‍ പ്രതിഷേധിച്ച് കോൺഗ്രസ്സിൽ കൂട്ടരാജി. കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് അനിൽ കോണ്‍ഗ്രസ് വിട്ടു. അനിലിനൊപ്പം നൂറോളം പാർട്ടി പ്രവർത്തകർ രാജി സമർപ്പിച്ചത്. നിയുക്ത ഡിസിസി അധ്യക്ഷനായി പാലോട് രവിയെ പ്രഖ്യാപിച്ചതിനുശേഷം തലസ്ഥാനത്ത് പാർട്ടിയില്‍ രൂപപ്പെട്ട അസ്വാസ്ഥ്യത്തിന്റെ തുടർച്ചയാണ് കൂട്ടരാജിയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കോൺഗ്രസിൻ്റെ പിടിപ്പുകേടുകൊണ്ടാണ് തുടർ ഭരണം ഉണ്ടായത്. തെരെഞ്ഞെടുപ്പിന് കടുത്ത അവഗണന നേരിട്ടു. ജാതിയും മതവും അനുസരിച്ചാണ് പാർട്ടിയില്‍ കാര്യങ്ങൾ നടക്കുന്നതെന്നും കെ എസ് അനില്‍ ആരോപിച്ചു. എല്‍ഡിഎഫ് മുന്നണിയുടെ … Read more

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം നിർധനരായ അഞ്ചരലക്ഷം കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി യോഗി സർക്കാർ..!

പ്രധാനമന്ത്രി ആവാസ് യോജന-റൂറല്‍ പദ്ധതി പ്രകാരം വീടുകളില്ലാത്ത 5.51 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ നടന്ന ചടങ്ങിലാണ് അര്‍ഹരായവര്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറിയത്.അയോധ്യ, സോന്‍ഭദ്ര, റായ്ബറേലി എന്നിവിടങ്ങളിലെ അഞ്ച് പേര്‍ക്ക് യോഗി ആദിത്യനാഥ് പ്രതീകാത്മകായ താക്കോല്‍ കൈമാറി. മറ്റ് ഇടങ്ങളിലെ പദ്ധതി ഗുണഭോക്താക്കള്‍ ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. നാല് വര്‍ഷത്തെ ഭരണത്തിനിടയില്‍ 42 ലക്ഷം പേര്‍ക്ക് സ്വന്തമായി വീടുണ്ടായെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. … Read more

ഒരു തവണ കൂടി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഭാഗമാകും,അല്ലെങ്കിൽ താൻ പേടിച്ചോടിയെന്നു പറയും..; ‘ജനപക്ഷത്തിന് താല്‍പര്യം യുഡിഎഫിനോടാണെന്നും പിസി ജോർജ്..

കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ പോര് മുറുകുകയും മുന്നണിയില്‍ ആര്‍എസ്പി ഉള്‍പ്പെടെ ഭിന്നസ്വരം ഉയര്‍ത്തുമ്പോഴും യുഡിഎഫിനോട് അടുക്കാന്‍ തീരുമാനിച്ച് കേരള ജന പക്ഷം പാര്‍ട്ടി. യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെ താല്‍പര്യമെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ് പ്രതികരിച്ചു. കോണ്‍ഗ്രസിലെ നിലവിലെ പ്രശനങ്ങള്‍ തീര്‍ന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന കോണ്‍ഗ്രസിലെ നിലവിലെ മാറ്റങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമാണെന്നും പി സി ജോര്‍ജ് പ്രതികരിച്ചു. പാര്‍ട്ടിയ്ക്ക് ഉള്ളിലെ ജനാതധിപത്യ … Read more

ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യം, ഇറച്ചി വില്‍പനയ്ക്ക് സമ്പൂര്‍ണ നിരോധനം ഏർപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ..’കച്ചവടക്കാർ പാല്‍ വില്‍പനയിലേക്ക് തിരിയണം’

പുണ്യ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യം, ഇറച്ചി വില്‍പനയ്ക്ക് സമ്പൂര്‍ണ നിരോധനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിരോധനം പ്രഖ്യാപിച്ചത്. ‘നിരോധനം കാര്യക്ഷമായി നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും മദ്യ, മാംസ കച്ചവടക്കാരുടെ പുനരധിവാസത്തിന് വേണ്ട ഇടപെടല്‍ കാര്യക്ഷമാക്കാനും യുപി മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മദ്യ, മാംസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാല്‍ക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്നും ആദിത്യനാഥ് ആഹ്വാനം ചെയ്തു. കൃഷ്ണാഷ്ടമി ദിനോഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃഷ്‌ണോത്സവത്തിനിടയിലാണ പ്രഖ്യാപനം. ചടങ്ങില്‍ കൊവിഡ് വൈറസ് … Read more

‘ചറപറാ കുത്തി വിടുകയായിരുന്നോ?;ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സീന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ നേഴ്സിനെ അഭിനന്ദിച്ച മന്ത്രിയുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയിൽ വിമർശനമുയരുന്നു…

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സീന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ കാണാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജെത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലതയെ മന്ത്രി മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.ഇതിന്റെ ചിത്രങ്ങളും കുറിപ്പും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇപ്പോഴിതാ മന്ത്രി വീണ ജോര്‍ജിന്‍റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശന പോസ്റ്റുകൾ ഉയരുകയാണ്.ഏഴര മണിക്കൂര്‍ എന്നാല്‍ 450 മിനിറ്റാണെന്നും … Read more

പിണറായി വിജയന്റെ ചെരുപ്പ് നക്കേണ്ടി വന്നാലും അഭിമാനമാണ്.. എ.വി ഗോപിനാഥ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു…

പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.വി ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.പാര്‍ട്ടിയില്‍ നിന്നും മനസിനെ തളര്‍ത്തുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒരുപാട് നാളത്തെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജി തീരുമാനം എന്ന് ഗോപിനാഥ് പറഞ്ഞു. പാലക്കാട് വീട്ടില്‍ വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം.കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നതായി പറഞ്ഞ ഗോപിനാഥ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് ഞാന്‍ തടസമാകരുത് എന്നതാണ് രാജിക്ക് പിന്നിലെ കാരണം എന്ന് പറഞ്ഞു. മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നത് തീരുമാനിച്ചിട്ടില്ല. സാഹചര്യങ്ങള്‍ … Read more

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നേതാക്കളെ വിലക്കി കെപിസിസി..ലംഘിച്ചാൽ നടപടി..

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നേതാക്കളെ വിലക്കി കെപിസിസി. സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്നാണ് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡിസിസി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. നേതൃത്വത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കരുതെന്ന നിര്‍ദ്ദേശവും കെപിസിസി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.വിഷയത്തില്‍ അനില്‍ ബോസ് പ്രതികരിച്ചത് ഇങ്ങനെ: ഇന്നലെവരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതും, അല്ലാത്തതുമായ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന … Read more