ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ താരങ്ങൾക്ക് 42 കോടി രൂപ പാരിതോഷികം നൽകി യോഗി സർക്കാർ..ശ്രീജേഷിന് ഒരു കോടി.. നന്ദി പറഞ്ഞ് താരം..

കേരളത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഒളിബിക്സ് മെഡല്‍ കൊണ്ടുവന്ന പി. ആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ കൃത്യസമയത്ത് വേണ്ട രീതിയില്‍ ആദരിക്കാതെയിരുന്നപ്പോള്‍ ശ്രീജേഷിനെ ചേര്‍ത്തുപിടിച്ച്‌ ഉത്തര്‍പ്രദേശ്.ഹോക്കിയില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ടീം അംഗങ്ങളെ യു.പി സര്‍ക്കാര്‍ ആദരിച്ചു. ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയത്. നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് ഓണക്കോടിയായി ഷര്‍ട്ടും മുണ്ടും സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. വിവാദങ്ങള്‍ കൊഴുത്തതോടെ ശ്രീജേഷിന് രണ്ട് … Read more

മെസ്സിയുടെ കണ്ണുനീർ തുടച്ച ടിഷ്യുപേപ്പർ ലേലത്തിന്!..വില 7.44 കോടി രൂപ!..

രണ്ടു പതിറ്റാണ്ടു കാലം സ്വന്തം വീടുപോലെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ബാഴ്‌സലോണയും നൗക്യാമ്പ് ഗ്രൗണ്ടും ലാമസിയയുമെല്ലാം. പെട്ടെന്നൊരു ദിനം ഇതെല്ലാം വിട്ടെറിഞ്ഞ് ഇറങ്ങണമെന്നു പറഞ്ഞാല്‍ ഏതു കഠിന ഹൃദയനും വിങ്ങിപ്പൊട്ടും. അപ്പോള്‍ പിന്നെ മെസിയെപ്പോലൊരു ലോലഹൃദയന്‍ വിങ്ങിപ്പൊട്ടിയില്ലങ്കിലേ അദ്ഭുതപ്പെടാനുള്ളു. അതേ…. അപ്രതീക്ഷിതമായി വിടപറയേണ്ടി വന്ന ദിനത്തില്‍ മെസി പൊട്ടിക്കരയുക തന്നെ ചെയ്തു. കണ്ണീരടക്കാനാകാതെ നിന്ന മെസിക്ക് സദസില്‍ നിന്ന് ഭാര്യ അന്റോനല്ല ഒരു തൂവാല നല്‍കി. തൂവെള്ള നിറത്തിലുള്ള ആ തൂവലയില്‍ നിറമിഴി പലകുറി ഒപ്പിയാണ് … Read more

ഈ അവസ്ഥ താങ്ങാനാവുന്നില്ല..മരിച്ചതുപോലെ തോന്നുന്നു.. ഒളിമ്പിക്സിലെ പരാജയത്തിനുശേഷം പ്രതികരണവുമായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ട്..

ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ താന്‍ നേരിടുന്ന അവഗണനയിലും കുറ്റപ്പെടുത്തലുകളിലും വൈകാരിക പ്രതികരണവുമായി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ട്. ഈ അവസ്ഥ സഹിക്കാനാകുന്നില്ലെന്നും ‘മരിച്ചത്’ പോലെയാണ് തനിക്കു തോന്നുന്നതെന്നും വിനേഷ് പറഞ്ഞു. ടോക്യോയിലെ പരാജയത്തിനും നിരാശപ്പെടുത്തിയ പ്രകടനത്തിനും ശേഷം തന്റെ ഫോണ്‍ പോലും നിശബദ്ധമായെന്നും താന്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്നു തനിക്കുതന്നെ തോന്നുന്നില്ലെന്നും വിനേഷ് പറഞ്ഞു. ”ഒരു സ്വപ്നത്തില്‍ ഉറങ്ങുകയാണെന്ന് തോന്നുന്നു. എന്താണ് എനിക്ക് സംഭവിച്ചത്. ഒന്നും ആരംഭിച്ചിട്ടില്ലെന്നു തോന്നുന്നു. കഴിഞ്ഞ ഒരാഴ്ച എല്ലാം കൊണ്ടും ശൂന്യമായിരുന്നു. ഒരു ഫോണ്‍ … Read more

ഹരിയാന സർക്കാർ വക 6 കോടി, ബിസിസിഐയുടെ ഒരു കോടി, മഹീന്ദ്ര എസ്‌ യുവി!….ഒളിമ്പിക്സ് സ്വർണം നേടിയ നീരജ് ചോപ്രക്ക് സമ്മാനപ്പെരുമഴ..

ജാവലില്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണം നേടി റെക്കോര്‍ഡിട്ട് നീരജ് ചോപ്ര സമ്മാനപ്പെരുമഴ. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ 6 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്‌.ക്രിക്കറ്റ് സംഘടനയായ ബിസിസിഐ ഒരു കോടി രൂപയാണ് താരത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഐപിഎല്ലിലെ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 2008ല്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടിയ ശേഷം ഇന്ത്യ നേടുന്ന ആദ്യ വ്യക്തിഗത മെഡലാണിത്. രാജ്യം മുഴുവന്‍ താരത്തിനെ … Read more

ജനശ്രദ്ധ നേടി മലയാളി കരാട്ടെ കിഡ്; ആദ്യ വിജയം സ്വന്തമാക്കിയത് എൽകെജിയിൽ പഠിയ്ക്കുമ്പോൾ! അറിയാം അർച്ചനയെ !

ഇന്നത്തെ തലമുറ കല കായിക മാർഷ്യൽ ആർട്സ് രംഗങ്ങളിൽ എല്ലാം മികവുറ്റ പ്രകടനം കാഴ്ചവെച്ച് മുന്നേറികൊണ്ടിരിയ്ക്കുകയാണ്. അത്തരത്തിൽ ഇന്ന് ജനശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയാണ്. മലയാളിയായ അർച്ചനയാണ് കരാട്ടെയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയിരിയ്ക്കുന്നത്. 2011 ൽ എൽ കെ ജിയിൽ പഠിയ്ക്കുമ്പോൾ യെല്ലോ ബെൽറ്റ് സ്വന്തമാക്കിയ അർച്ചന 2021 ൽ ബ്ലാക്ക് ബെൽറ്റ് ഉൾപ്പടെ സ്വന്തമാക്കി കഴിഞ്ഞിരിയ്ക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ ഇത്തരത്തിൽ അപൂർവ നേട്ടം സ്വന്തമാക്കിയ അർച്ചന ഒരു മാതൃക … Read more

ഇനി മാരക്കാനയില്‍ സ്വപ്ന ഫൈനല്‍; കോപ്പയിൽ ബദ്ധവൈരികൾ നേർക്കുനേർ

ഫുട്ബോൾ ദൈവങ്ങൾക്ക് നന്ദി. കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് കോപ്പയിൽ അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലിൽ കൊളംബിയയെ തകർത്താണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്റെ ഹീറോയായത്. ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ 1916-ൽ ആരംഭിച്ച ടൂർണമെന്റ് 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിലേക്ക് മാറുന്നത്. 1916 മുതലുള്ള ചരിത്രമെടുത്താൽ ഇതുവരെ 10 … Read more

കാത്തിരിപ്പിന് വിരാമം പബ്‌ജി ഇന്ന് മുതൽ വീണ്ടും ലഭ്യം!!

മൊബൈൽ ഫോൺ ഗെയിം ആരാധകരുടെ ഇഷ്ട ഗെയിം ആണ് പബ്ജി എന്ന പേരിൽ അറിയപ്പെടുന്ന പ്ലയെർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ്. ഇന്ത്യയിലും ഈ ബാറ്റിൽ റോയൽ ഗെയിമിന് ആരാധകർ ഏറെയാണ്. പക്ഷെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധിച്ചു. ഇതിൽ ഒന്ന് പബ്‌ജി ആയിരുന്നു. ഇതേതുടർന്ന് പബ്ജി ആരാധകർ നിരാശയിലായിരുന്നു. എന്നാൽ പബ്‌ജി ആരാധകരെ സന്തോഷത്തിലാഴ്ത്തി കൊണ്ട് പബ്‌ജി തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ മുതലാണ് പബ്‌ജി ലൈവ് ആയി തുടങ്ങിയത്. … Read more

ക്രിസ്റ്റ്യാനോയെ ബാഴ്സയിലെത്തിക്കാൻ ശ്രമങ്ങൾ, ഉടനെ തന്നെ മെസ്സിയേയും റൊണാൾഡോയെയും ബാഴ്സയിൽ ഒരുമിച്ച് കണ്ടേക്കാമെന്ന് റിപ്പോർട്ടുകൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലയണൽ മെസ്സിക്കൊപ്പം ചേർക്കാൻ എഫ്സി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട ആഗ്രഹിക്കുന്നു. ആധുനിക ഫുട്ബോളിലെ രണ്ട് മികച്ച കളിക്കാരെ ഒരുമിച്ച് കൊണ്ടുവന്ന് ഫുട്ബോൾ ചരിത്രം സൃഷ്ടിക്കാൻ ലാപോർട്ട തയ്യാറാണെന്ന് സ്പാനിഷ് പത്രപ്രവർത്തകൻ ജാവിയർ മാറ്റല്ലനാസ് പറയുന്നു. റൊണാൾഡോക്കും ക്ലബ്ബിനും നിരാശാജനകമായ ഒരു സീസണിനുശേഷം യുവന്റസിലെ റൊണാൾഡോയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. മാനേജർ ആൻഡ്രിയ പിർലോയെ പുറത്താക്കുകയും ക്ലബ്ബിന്റെ മുൻ മാനേജർ മാസിമിലിയാനോ അല്ലെഗ്രിയെ നിയമിക്കുകയും ചെയ്യുന്നതിനുമുമ്പ് യുവന്റസ് അതിന്റെ ഏറ്റവും മോശം സെറി എ ഫിനിഷ് … Read more

യൂറോ കപ്പ് ഉദ്ഘാടന മൽസരത്തിൽ അസൂറിപ്പടക്ക് വിജയത്തുടക്കം. സ്കോർ 3-0

വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം യൂറോ കപ്പ് എത്തിയിരിക്കുകയാണ്. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ 10 മത്സരങ്ങളിൽനിന്ന് 10 വിജയം നേടിയാണ് ശക്തരായ ഇറ്റലി ഇത്തവണ യൂറോ കപ്പിൽ എത്തുന്നത്. ഉദ്ഘാടന മത്സരത്തിൽ ഇത്തവണ ഇറ്റലി തൂർക്കിയെയാണ് നേരിട്ടത്. അങ്ങനെ ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഇറ്റലി വിജയ തുടക്കം കുറിച്ചിരിക്കുകയാണ്. മത്സരത്തിലുടനീളം ഇറ്റലി ആധിപത്യം നിലനിർത്തി തുർക്കിയെ സമ്മർദത്തിലാക്കിയിരുന്നു. വിജയങ്ങൾ ഒരു ശീലമാക്കിയ അസൂറി പടക്ക് ഇത്തവണയും പിഴച്ചിട്ടില്ല. റൂമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ തുർക്കിയുടെ … Read more

ഞാൻ കണ്ടതിൽ വച്ച് മികച്ച ഫിനിഷർ എന്ന് ധോണിയെ പ്രശംസിച്ച് മില്ലർ

ആരാധകരും ഹേറ്റേഴ്സും ഒരുപാട് ഉള്ള താരമാണ് ശ്രീ മഹേന്ദ്രസിംഗ് ധോണി എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ. ക്രിക്കറ്റിലെ ഇതിഹാസങ്ങൾ എല്ലാംതന്നെ കൂൾ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ച താരം. ക്രിക്കറ്റിലെ ഫിനിഷിങ് ജോലി അത്ര എളുപ്പമുള്ള കാര്യമല്ല. പണ്ട് മൈക്കിൾ ബേവനെ ആണ് എല്ലാവരും മികച്ച ഫിനിഷർ ആയി ലോകത്തിൽ തന്നെ കണ്ടിരുന്നത്. ഇപ്പോൾ ആ ധാരണ തിരുത്തി കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് സൗത്ത് ആഫ്രിക്കൻ താരമായ ഡേവിഡ് മില്ലർ ആണ്. മൈക്കിൾ ബെവന് ശേഷം ധോണി എന്ന … Read more