Malayalam

ട്രെയിനിൽ കൈ മുറുകെ പിടിച്ച് കവിളത്ത് ഒരു മുത്തം നൽകി ഐ ലൗ യൂ എന്നു പറഞ്ഞു, ആരും ഇത് അനുകരിക്കരുത്- ദുർ​ഗ കൃഷ്ണ

വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ദുർ​ഗ്​ഗ കൃഷ്ണ. നാടൻ വേഷങ്ങളിൽ മാത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയുടെ ​ഗ്ലാമർ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിവാഹശേഷം അർജുനും ദുർഗയും ചേർന്ന് ഒരു സോഷ്യൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ പ്രണയത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ദുർഗ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ട്രെയിൻ യാത്രയിലാണ് അർജ്ജുൻ തന്നോട് ആദ്യമായി ഇഷ്ടമാണെന്ന് പറയുന്നത് എന്ന് താരം പറയുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കൈ മുറുകെ പിടിച്ച് കവിളത്ത് ഒരു മുത്തം നൽകി ഐ ലൗ യൂ എന്ന് പറഞ്ഞപ്പോൾ ആദ്യം ഇഷ്ടമാണ് എന്ന് മറുപടി പറഞ്ഞത് ഭയംകൊണ്ട് ആയിരുന്നു എന്നും, ഉമ്മ ലഭിച്ച ശേഷം താൻ ശ്രദ്ധിച്ചത് ആരെങ്കിലും കണ്ടോ എന്നായിരുന്നു എന്ന് ദുർഗ ഒരു ചെറിയ നാണത്തോടെ കൂടി പറയുന്നു.

അന്ന് മുതൽ ഇന്ന് വരെ ഉള്ള തങ്ങളുടെ ബന്ധത്തിന് ഒരുപാട് പേരുടെ സപ്പോർട്ട് ഉണ്ടായിരുന്നു എന്നും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ കൂടി ഒന്നിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് എന്നും താരം പറയുന്നു. പൃഥ്വിരാജ് ചിത്രമായ വിമാനത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ദുർഗ. വളരെ കുറച്ചു സിനിമകളിൽ മാത്രമേ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ളു എങ്കിലും ലഭിച്ച കഥാപാത്രങ്ങളെല്ലാം 100% വിജയത്തിലെത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Related Articles

Back to top button