കേരളത്തില്‍ വിവാഹേതര ബന്ധങ്ങള്‍ കൂടി വരുന്നു, ഏറ്റവും കൂടുതല്‍ ഈ ജില്ലയില്‍: ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്..

കാലം മാറി, ജോലിയ്ക്കും മറ്റുമായി സ്ത്രീയും പുരുഷനും നിത്യേന പുറത്തിറങ്ങേണ്ട ജീവിത സാഹചര്യമാണ്. വിവാഹം കഴിഞ്ഞും ഭാര്യയും ഭര്‍ത്താവും പുറത്ത് ജോലിക്ക് പോകുന്ന സമൂഹമായി കേരള സമൂഹവും മാറി.


ചില കുടുംബങ്ങളില്‍ ജീവിത പങ്കാളികള്‍ രണ്ട് രാജ്യത്ത് ജോലിയ്ക്കായി തുടരുന്നതുമുണ്ട്. മാറി മാറി വരുന്ന സാഹചര്യങ്ങളില്‍ കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പുകളെയും വിശ്വാസ്യതയേയും ഈ മാറ്റം ഗുരുതരമായി വഴിതെറ്റിക്കുന്നുണ്ട്. ബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്ന കേരളീയ സമുഹത്തിന്റെ ഇന്നത്തെ മാറ്റം അത്ര ആശ്വാസ്യമല്ല. കേരളത്തില്‍ വിവാഹേതര ബന്ധങ്ങള്‍ കൂടികൂടി വരുന്ന കാലമായി ഇത് മാറുകയാണ്.


അടുത്തിടെ പുറത്തിറങ്ങിയ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. വിവാഹേതര ബന്ധങ്ങളും അവിഹിത ബന്ധങ്ങളും കൂടുന്നുവെന്ന കണക്കുകളാണ് ഇതില്‍ പറയുന്നത്. നവമാധ്യമങ്ങളുടെ സ്വാധീനം ആണ് വിവാഹേതര ബന്ധങ്ങള്‍ കൂടുന്നതിന്റെ ഒരു കാരണങ്ങളിലൊന്ന്.


ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള നവമാധ്യമങ്ങളില്‍ ഒരുങ്ങിയിരിക്കുന്ന ചതിക്കുഴികളില്‍ വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും കുടുങ്ങിപ്പോകുന്ന അവസ്ഥയാണ്. വ്യാജ പ്രോഫൈലുകളില്‍ നിന്ന് തുടരെയുള്ള സന്ദേശങ്ങള്‍ വിശ്വസിച്ച് ചതിച്ച് പ്രണയത്തില്‍ വീഴ്ത്തുക പതിവാകുകയാണ്. എന്നാല്‍ നേരില്‍ കണ്ടിട്ടില്ലാത്ത ഇത്തരം ബന്ധങ്ങളും കുടുംബത്തില്‍ വിള്ളല്‍ വീഴ്ത്തുകയാണ്.


പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ വിവാഹേതര ബന്ധങ്ങള്‍ നടക്കുന്നത് കോട്ടയം ജില്ലയില്‍ ആണെന്നാണ് വ്യക്തമാക്കുന്നത്. ചില കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വിവാഹശേഷം പങ്കാളി കാമുകന്റെ കൂടെ ഒളിച്ചോടി, കുഞ്ഞിനേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ചുള്ള സ്ത്രീകളുടെ ഒളിച്ചോട്ടം എന്നിങ്ങനെ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ഉയരുകയാണ്.


അടുത്തിടെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം യുവതിയെ പോലീസ് പിടികൂടിയത് വലിയ വാര്‍ത്ത ആയിരുന്നു. അതും കോട്ടയം ജില്ലയില്‍ തന്നെയാണ് സംഭവിച്ചത്. ഇത് ഒരു സംഭവം മാത്രമാണ് ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. അതില ചിലത് വാര്‍ത്തയാകുന്നു. ചിലത് പുറംലോകം അറിയാതെ പോകുന്നു.


പല വീടിനും ഇന്നൊരു ഹൃദയമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിവാഹ മോചന കേസുകളിലുണ്ടായത് വര്‍ദ്ധിക്കുന്ന വര്‍ധനവാണ്. അതും 92 വിവാഹമോചനവും നടക്കുന്നത് ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ ആണെന്നതാണ് ഞെട്ടിക്കുന്നത്. ഇന്ന് നടക്കുന്ന വിവാഹമോചന കേസുകളില്‍ ഭൂരിഭാഗ കേസുകളിലും കാരണം വിവാഹേതര ബന്ധങ്ങളാണ് എന്നതും ഈ വിപത്തിനെ നിസാരമായി കാണരുതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.