മകന്റെ പൊക്കിൾ മുതൽ നെഞ്ചുവരെ ഇന്നും ഓപ്പറേഷൻ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്, സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങൾ മകന്റെ ശരീരത്തിൽ കുറവാണ്

കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് കനിഹ. മരണത്തിന്റെ ഇരുട്ടിൽ നിന്നും തന്റെ മകൻ ഋഷി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുഭവം പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ കനിഹ. ഹൃദയതകരാറോടുകൂടിയാണ് മകൻ ജനിച്ചതെന്ന് കനിഹ പറയുന്നു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ നിർദേശം. പരാജയപ്പെട്ടാൽ മരണം ഉറപ്പാണെന്നും ഡോക്ടർമാർ പറഞ്ഞതായി നടി ഓർക്കുന്നു.

വാക്കുകൾ

‘ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഞാൻ ആർത്തുകരഞ്ഞു. പ്രസവിച്ച് മണിക്കൂർ കഴിഞ്ഞതേയുള്ളൂ. കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റിയിരുന്നു. മകനെ കാണാൻ ഞാൻ വാശി പിടിച്ചു. ശരീരം തുന്നിക്കെട്ടിയ വേദനകളെല്ലാം മറന്ന് മകനെ പോയി കണ്ടു. ശരീരം നിറയെ കേബിളുകൾ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ദിവസങ്ങളുടെ ഇടവേളയിൽ ഒന്നിലധികം ഓപ്പറേഷനുകൾ നടന്നു. മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് ഋഷി. ഞങ്ങൾക്കവൻ അത്ഭുതബാലനാണ്. മകന്റെ പൊക്കിൾ മുതൽ നെഞ്ചുവരെ ഇന്നും ഓപ്പറേഷൻ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്, സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങൾ മകന്റെ ശരീരത്തിൽ കുറവാണ്

അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.