ഗ്ലാമറസ് ലുക്കിൽ തിളങ്ങി ദുൽഖറിന്റെ നായിക കാർത്തിക..!ഫോട്ടോസ് കാണാം..

ദുൽഖർ നായകനായി അഭിനയിച്ച സി.ഐ.എ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി കാർത്തിക മുരളീധരൻ. ആദ്യം അഭിനയിച്ച നടിക്ക് പകരക്കാരിയായിട്ട് വന്നയാൾ ആയിരുന്നു കാർത്തിക ആ ചിത്രത്തിൽ. അതുകൊണ്ട് തന്നെ ഏറെ പ്രതിസന്ധികൾ സിനിമയിൽ അഭിനയിക്കുമ്പോൾ ഉണ്ടായിരുന്നു. കിട്ടിയ കഥാപാത്രം വളരെ മനോഹരമായി താരം അഭിനയിക്കുകയും ചെയ്തു.

ആദ്യം മകന്റെ ചിത്രത്തിൽ നായികയായി അഭിനയിച്ച താരം പിന്നീട് അച്ഛനൊപ്പവും അഭിനയിച്ചു. മമ്മൂട്ടിയുടെ ‘അങ്കിൾ’ എന്ന സിനിമയിൽ കാർത്തിക ഒരു പ്രധാന റോളിൽ അഭിനയിച്ചു. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും കാർത്തികയുടെ കഥാപാത്രം പ്രേക്ഷകർ മികച്ച അഭിപ്രായമാണ് നൽകിയത്. ബോളിവുഡിലെ ക്യാമറാമാനായ സി.കെ മുരളീധരന്റെ മകളാണ് കാർത്തിക.

ആകെ രണ്ട് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് കാർത്തിക. ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ ഉള്ള ലുക്കിനെക്കാൾ അല്പം തടിച്ചിട്ടാണ് താരം അങ്കിളിൽ അഭിനയിച്ചിരുന്നത്. പിന്നീട് വീണ്ടും പഴയ പോലെ ശരീരഭാരം കുറച്ച് ആരാധകരെ ശരിക്കും ഞെട്ടിക്കുകയും ചെയ്തിരുന്നു കാർത്തിക.

ഇപ്പോഴിതാ ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡ് മാഗസിനുകളിൽ ഒന്നായ വോഗിന് വേണ്ടി ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ. ബെറെഡോ എന്ന പെർഫ്യൂം ബ്രാൻഡിന്റെ മുംബൈ നോയ്‌സ് എന്ന പെർഫ്യൂമിന്റെ പ്രൊമോഷന്റെ ഭാഗം കൂടിയാണ് ഈ ഫോട്ടോഷൂട്ട് വീഡിയോ ചെയ്തിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് കാർത്തിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.