കാവ്യ മാധവന് സര്‍പ്രൈസൊരുക്കിയത് മീനാക്ഷിയോ? കാവ്യ വന്നപ്പോള്‍ കെട്ടിപ്പിടിച്ച് സമ്മാനം നല്‍കി, വീഡിയോ വൈറലാകുന്നു

മലയാള സിനിമയെ ഞെട്ടിച്ച താരവിവാഹമായിരുന്നു കാവ്യ മാധവന്റെയും ദിലീപിന്റേയും. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇരുവരുടെയും ബന്ധം ഒടുവില്‍ വിവാഹത്തിലെത്തിയപ്പോള്‍ ആരാധകരും ഞെട്ടി.


ആദ്യ വിവാഹം വേര്‍പെടുത്തിയതിന് ശേഷമാണ് കാവ്യയും ദിലീപും ജീവിതത്തില്‍ ഒന്നിച്ചത്. ആരാധകരുടെ ഇഷ്ട പ്രണയ ജോഡികള്‍ ജീവിതത്തില്‍ ഒന്നിച്ചതിന്റെ അഞ്ചാം വാര്‍ഷികം അടുത്തിടെയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇരുവരുടെയും വിവാഹവാര്‍ഷികത്തിന് ആശംസാപ്രവാഹമായിരുന്നു. ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് കാവ്യ.


കാവ്യ മാധവന്റെ വിവാഹമോചനത്തില്‍ ഏറ്റവും കൂടുതല്‍ പേര് വലിച്ചിഴയ്ക്കപ്പെട്ടത് ദിലീപിന്റേതായിരുന്നു. നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ആദ്യ വിവാഹം കുറച്ചുനാള്‍ മാത്രമേ നീണ്ടുള്ളു. പിന്നാലെ ഇരുവരും വിവാഹമോചിതരായി. ഇതോടെയാണ് കാവ്യയുടെ വിവാഹമോചനത്തിന് കാരണം ദിലീപാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നത്. ദിലീപും കാവ്യയും തമ്മില്‍ ബന്ധമുണ്ടെന്നും ഉള്‍പ്പെടെ വാര്‍ത്തകള്‍ പരന്നു.


ഇതിനിടെയില്‍ മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹ ബന്ധവും തകര്‍ന്നതോടെ കാവ്യയും-ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന അഭ്യൂഹം കൂടുതല്‍ ശക്തമാകുകയും ചെയ്തു. പിന്നാലെയാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിയ്ക്കുന്നത്.


2016 നവംബര്‍ 25 നാണ് ഇരുവരും വിവാഹിതരായത്. മാധ്യമങ്ങള്‍ക്കോ സിനിമയിലെ സുഹൃത്തുക്കള്‍ക്ക് പോലും ഒരു സൂചന നല്‍കാതെയായിരുന്നു ഇരുവരുടെയും അപ്രതീക്ഷിത വിവാഹം. താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്നും കാവ്യയാണ് തന്റെ വധുവെന്നും ദിലീപ് ഫെയ്സ്സബുക്ക് ലൈവിലുടെ ആരാധകരെ അറിയിച്ചിരുന്നു.


കാവ്യ -ദിലീപ് ദമ്പതികളുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ് ഗ്രൂപ്പിലുടെയാണ് വീഡിയോ പ്രചരിച്ചത്. ഹാപ്പി ആനിവേഴ്‌സറി മൈ ഡിയര്‍ മീനൂട്ട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിച്ചത്. കാവ്യ മാധവന്‍ മുറിയിലേക്ക് കടന്നുവരുന്നതും പ്രിയപ്പെട്ടവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ കാണുന്നത്.


കാവ്യയ്ക്ക് സര്‍പ്രൈസ് നല്‍കിയതിന് ശേഷമാണ് റൂമില്‍ ലൈറ്റ് തെളിയിക്കുന്നതും. അതേസമയം കാവ്യ മാധവന് സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷിയാണോയെന്ന ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ദൃശ്യത്തില്‍ കാവ്യയെ അല്ലാതെ മറ്റാരെയും വ്യക്തമല്ല. പിറന്നാള്‍ ദിനത്തില്‍ കാവ്യയ്ക്ക് ആശംസ നേര്‍ന്ന് മീനാക്ഷി എത്തിയിരുന്നു. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മീനാക്ഷിയുടെ ആശംസ.


2018 ഒക്‌ടോബറിലാണ് കാവ്യ-ദിലീപ് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. മഹാലക്ഷ്മി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ദിലീപും മഞ്ജുവുമായുള്ള ആദ്യ വവാഹം 1998 ലായിരുന്നു തുടര്‍ന്ന് 2015 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ ദിലീപിന് മീനാക്ഷി എന്ന മകളുണ്ട്.


കാവ്യ മാധവന്റെ ആദ്യ വിവാഹം നിശാല്‍ ചന്ദ്രയുമൊത്തായിരുന്നു. 2009 ല്‍ വിവാഹം നടന്നുവെങ്കിലും 2011 ല്‍ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. താന്റെ പേരില്‍ ജീവിതം തകര്‍ന്ന ആളെ തന്നെ താന്‍ വിവാഹം കഴിക്കുകയാണെന്ന് പറഞ്ഞായിരുന്നു ദിലീപിന്റെ കാവ്യയുമായുള്ള വിവാഹം.