ട്രോഫി എടുത്ത് വീശി മണിക്കുട്ടൻ മുന്നിൽ ; പിന്നാലെ കിടിലവും പൊളി ഫിറോസും! വിജയാഘോഷം എയർപോർട്ടിൽ നിന്നും തന്നെ തുടങ്ങി മക്കളെ !

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഒരു കാര്യമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ വിജയ് ആരായിരിയ്ക്കും എന്നത്. എന്നാൽ ആദ്യം മുതലുള്ള പ്രകടനത്തിന്റെ എല്ലാം അടിസ്ഥാനത്തിൽ മാണി കുട്ടൻ ആകണം ആ ഒരു വ്യക്തി എന്ന് പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം അത് തന്നെയാണ് സംഭവിച്ചത്.

കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്നാട് ലോക്ക് ടൗണിലേക്ക് പോയതോടെ ഫിനാലെ ഷൂട്ടിങ്ങിനു മുൻപ് തന്നെ ബിഗ് ബോസ് താരങ്ങൾ തിരികെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ഫിനാലെ ഷൂട്ടിങ്ങിനു വേണ്ടി തിരികെ ചെന്നൈയിലേക്ക് തിരിച്ചത്.

മണിക്കുട്ടൻ ആണ് ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ടൈറ്റിൽ വിന്നർ എന്നറിഞ്ഞതോടെ വലിയ രീതിയിലുള്ള ആഘോഷങ്ങൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം നടക്കുന്നത്. ട്രോഫിയുമായി മണിക്കുട്ടൻ നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഇന്നിപ്പോൾ ഫിനാലെ ഷൂട്ടിംഗ് കഴിഞ്ഞ് മത്സരാർത്ഥികൾ എല്ലാം തിരികെ കേരളത്തിൽ എത്തിയിരിയ്ക്കുകയാണ്.

ഇന്നിപ്പോൾ എയർപോർട്ടിൽ എത്തി സുഹൃത്തുക്കളെയും ആരാധകരെയും ട്രോഫി ഉയർത്തി കാണിയ്ക്കുന്ന മണികുട്ടന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം എയർപോർട്ടിൽ നിന്ന് തന്നെ വിജയാഘോഷം തുടങ്ങിയിരിയ്ക്കുകയാണ് താരം ഇപ്പോൾ. മണിക്കുട്ടന് പിന്നാലെ കിടിലം ഫിറോസ്, ഫിറോസ് ഖാൻ, സജ്‌ന ഫിറോസ്, ലക്ഷ്മി ജയൻ തുടങ്ങിയവരും എയർപോർട്ടിൽ നിന്നും വരുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണുവാൻ സാധിയ്ക്കുന്നുണ്ട്.

കിടിലവും പൊളി ഫിറോസുമ ഒരുമിച്ചാണ് തിരികെ വരുന്നത്. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം മാറിയോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. എന്തായാലും മണിക്കുട്ടന്റെ ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.