ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ മേഘ്നയ്ക്ക് ആശംസകളുമായി നസ്രിയ!

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് മേഘ്‌ന രാജിന്റേത്. യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെ എത്തിയ ഈ സുന്ദരി നിരവധി ചിത്രങ്ങളിലൂടെ കൈയ്യടി നേടിയിട്ടുണ്ട്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മ രണത്തിന് പിന്നാലെ മേഘ്‌നയെ കൂടുതല്‍ ചേര്‍ത്തു പിടിക്കുകയാണ് മലയാളികള്‍. മലയാള സിനിമയിലെ താരങ്ങളുമായും മേഘ്‌നയ്ക്ക് അടുത്ത ബന്ധമുണ്ട്.

 

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മേഘ്നരാജ്.യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് ചുവടു വെച്ച താര സുന്ദരിയാണ് മേഘ്ന രാജ്. പിന്നീട് ബ്യൂട്ടിഫുൾ,മെമ്മറീസ് പോപ്പിൻസ് തുടങ്ങി ഒരു പിടി ഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങി.

അന്യഭാഷാ ചിത്രങ്ങളിലും സജീവമായിരുന്നു മേഘ്ന. 2018 ലായിരുന്നു മേഘ്ന കന്നഡ സൂപ്പർസ്റ്റാർ ചിരഞ്ജീവി സർജയെ വിവാഹം ചെയ്യുന്നത്. ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതിന് ഇടെയാണ് ഭർത്താവിന്റെ മരണവാർത്ത മേഘ്നയെ തേടിയെത്തിയത്.

2020 ജൂൺ ഏഴിന് ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം ഉണ്ടാകുമ്പോൾ മേഘ്ന നാലുമാസം ഗർഭിണിയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 22 ആയിരുന്നു മേഘ്ന തന്റെ മകന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

കുഞ്ഞു ചീരു വിന്റെ ഓരോ ചിത്രങ്ങളും അച്ഛന്റെ ഫോട്ടോക്ക്‌ ഒപ്പമുള്ള വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇപ്പോഴിതാ മേഘ്ന പങ്കുവച്ചിരിക്കുന്ന പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിലെ ആരാധകരെ ഒന്നടങ്കം സന്തോഷിപ്പിക്കുന്നത്. ഒരു വർഷത്തെ നീണ്ട ഇടവേളക്കുശേഷം വീണ്ടും ക്യാമറക്ക് മുൻപിൽ എത്താൻ ഒരുങ്ങുകയാണ് മേഘ്ന.

ജൂനിയർ ചീരുവിനു ഇന്ന് ഒൻപത് മാസം തികഞ്ഞു. ഞാനും സന്തോഷത്തിലാണ്. ഒരു വർഷത്തിനുശേഷം വീണ്ടും ക്യാമറയ്ക്കു മുൻപിൽ എത്തുന്നു. എന്നു കുറിച്ചുകൊണ്ടുള്ള ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് മേഘ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മേഘ്നയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ഇപ്പോളിതാ നസ്രിയയും രംഗത്തെത്തിയിരിക്കുന്നു.

‘മൈ ദീ’ എന്ന് കമന്റ് ചെയ്താണു നസ്രിയ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ താരങ്ങളുമായും മേഘ്നയ്ക്ക് അടുത്ത ബന്ധമുണ്ട്. ഭർത്താവും നടനുമായ ചിരഞ്ജീവി സജിയുടെ വിയോഗത്തിനുശേഷം മേഘ്നയെ കൂടുതൽ ചേർത്തുപിടിക്കുക മലയാളികൾ.