തങ്ങൾ എപ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, പശ്ചാത്താപമില്ല, വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

ലോകമെമ്പാടും ആരാധകരുള്ള പോൺ താരമാണ് മിയ ഖലീഫ. ഇപ്പോഴിതാ താരത്തിന്റെ ഭർത്താവും ജീവിതത്തിൽ നിന്നും ഔട്ടാവുകയാണ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർ​ഗായിരുന്നു മിയയുടെ ഭർത്താവ്. ഒരു വർഷത്തിലേറെ ആയി ദാമ്പത്യ ജീവിതം ശരിയാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും മിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു.ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. പ്രത്യേകം ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുമെന്നും മിയ കുറിച്ചു. 2019ലാണ് റോബൻട്ടും മിയയും വിവാഹിതരായത്.

തങ്ങൾ എപ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണ് ഉള്ളതെന്ന് മിയ കുറിക്കുന്നു. സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് നിറയെ ആരാധകരുണ്ട്. വിവാദങ്ങൾക്കിടെ കർഷക സമരത്തിന് പൂർണ പിന്തുണയറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിലും മിയ ഖലീഫ സജീവ സാന്നിധ്യമായിരുന്നു.

2020 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ ആഘോഷങ്ങൾ നടത്താൻ പ്ലാനിട്ടിരുന്നത്. എന്നാൽ കോവിഡ് മൂലം ഇത് മാറ്റിവെക്കുകയായിരുന്നു. കോവിഡിന് ശേഷം അടുത്ത സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമായി കിടിലൻ ട്രീറ്റും ഇവർ പദ്ധതിയിട്ടിരുന്നു.

അതേസമയം തൻറെ ഒാരോ ജീവിത മുഹൂർത്തങ്ങളും മിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലെബനനിൽ നിന്നും 2000-ലാണ് മിയ അമേരിക്കയിൽ താമസത്തിന് എത്തുന്നത്. 2014ൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള പോൺ താരം എന്ന നിലയിൽ മിയ പ്രശസ്തയായിരുന്നു.