മേലിഞ്ഞവർക്ക് മാത്രമല്ല ഫോട്ടോഷൂട്ടെന്ന് തെളിയിച്ച് ജീവ നമ്പ്യാർ….ചുവപ്പഴകിൽ താരം…

ഇന്നത്തെ കാലത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. ദിനംപ്രതി നിരവധി മോഡലുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടേ ഇരിക്കുന്നത്.


അത്തരത്തിൽ പുതുമയുള്ള ഫോട്ടോസും ആയി വരുന്ന ആരെയും കൈനീട്ടി പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. ഒരുകാലത്തിൽ ചുരുക്കം ആളുകൾ മാത്രം ഉണ്ടായിരുന്ന മോഡലിങ്ങിലേക്ക് ഇപ്പോൾ നിരവധി ആളുകൾ ആണ് എത്തുന്നത്.ബ്രാൻഡുകൾ പരിചയപ്പെടുത്താനും അതുപോലെ പ്രശസ്തിക്കും വേണ്ടിയും എല്ലാം എത്തുന്ന ആളുകൾ ഉണ്ട്. എന്നാൽ ആദ്യം എത്തുമ്പോൾ കിട്ടുന്ന ആവേശം പിന്നീട് ഇല്ലാതെ ആകുമ്പോൾ നിരവധി ആളുകൾ കാണാതെ പോകുകയും ചെയ്യുന്ന മേഖല തന്നെയാണ് മോഡലിംഗ്.


കൂടാതെ മെലിഞ്ഞവർക്കും കൃത്യമായി ഡയറ്റ് നോക്കുന്നവർക്കും വേണ്ടി മാത്രം ഉള്ളതാണ് മോഡലിംഗ് എന്ന പഴഞ്ചൻ ധാരണ കാലത്തിന് അനുസരിച്ചു മാറുന്ന കാലഘട്ടം കൂടിയാണ് ഇത്. ഇത്തരത്തിൽ തിരുവനന്തപുരത്ത് നിന്നും കേരളത്തിലെ ഫാഷൻ തലസ്ഥാനമായ കൊച്ചിയിൽ എത്തിയ ആൾ ആണ് ജീവ നബ്യാർ.മോഡലിംഗ് രംഗത്തേക്ക് കൊണ്ടുവരുന്നതും ജീവക്ക് പൂർണ്ണ പിന്തുണ നൽകുന്നതും ഭർത്താവ് ആണ്. കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തിൽ മോഡലിംഗ് രംഗത്തിന് ലഭിച്ച സമ്മാനം ആയിരുന്നു ജീവ.

ഭർത്താവിനൊപ്പം ഔട്ടിങ് പോകുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അടക്കം പോസ്റ്റ് ചെയ്യുകയും തുടർന്ന് ജീവയിൽ മോഡൽ ആകാനുള്ള ഭംഗി ഫോട്ടോഗ്രാഫർ കണ്ടെത്തുന്നതോടെയാണ് ജീവ മോഡൽ ആയി വരുന്നത്.ആദ്യ ഫോട്ടോഷൂട്ട് കൊച്ചിയിൽ വെച്ചായാണ് നടക്കുന്നത്. നീല നിറത്തലുള്ള സാരിയിൽ എത്തിയ ആദ്യ ഫോട്ടോഷൂട്ടിൽ തന്നെ തനിക്ക് ശ്രദ്ധ നേടാൻ കഴിഞ്ഞുവെന്ന് ജീവ പറയുന്നു. തുടർന്ന് നിരവധി അവസരങ്ങൾ തന്നെ തേടിയെത്തിയെന്നും ജീവ പറയുന്നു.

 


ഒന്നര വർഷമായിട്ടുള്ളൂ താൻ മോഡലിംഗ് രംഗത്തേക്ക് വന്നിട്ട്. നിരവധി ആളുകൾ തന്റെ ഫോട്ടോസിനെ പ്രകീർത്തിച്ചു രംഗത്ത് വരാറുണ്ട്. അതുപോലെ മോശം കമ്മെന്റുകളും ഇഷ്ടപോലെ ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഉള്ള മോശം കമന്റുകളാണ് ഇന്നത്തെ ട്രെൻഡ് എന്ന് ജീവ പറയുന്നു.മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ജീവ അവിടെ നിന്നും ആണ് മോഡലിംഗ് രംഗത്തെക്ക് എത്തുന്നത്. മോഡലിംഗ് രംഗത്ത് വന്നതോടെ താൻ പ്രതീക്ഷിച്ചതിലും തിരക്കേറിയ മോഡൽ ആയി മാറി.