53കാരനായ മുകേഷ് വിവാഹം കഴിക്കുമ്പോൾ ദേവികക്ക് പ്രായം 36,വിവാഹ മോചനം സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാവുന്നു

നടൻ മുകേഷിന്റെയും പ്രമുഖ നർത്തകി മേതിൽ ദേവികയുടെയും വിവാഹം വലിയ ചർച്ചയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. നടി സരിതയുമായുള്ള വർഷങ്ങൾ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത്.

ദേവികയെ വിവാഹം കഴിക്കുമ്പോൾ മുകേഷിന് 53 വയസ്സായിരുന്നു പ്രായം. മേതിൽ ദേവികയ്ക്ക് 36 വയസ്സും. ഇരുവരും തമ്മിൽ 17 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് ദേവികയെ പരിചയപ്പെടുന്നത്. നർത്തകിയായ ദേവിക അന്ന് അക്കാദമി അംഗമായിരുന്നു. ഇരുവരുടെയും അടുപ്പം അതിവേഗം പ്രണയമായി വളർന്നു. ദേവികയുമായുള്ള ബന്ധം അറിഞ്ഞ ശേഷമാണ് മുകേഷിന്റെ ആദ്യ ഭാര്യ സരിത വിവാഹമോചനം വേണമെന്ന് ഉറപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, എട്ട് വർഷത്തെ ബന്ധം വേർപ്പെടുത്താൻ ഒരുങ്ങുകയാണ് മേതിൽ ദേവിക. മുകേഷുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നും അതിനാൽ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചതായും വിവരങ്ങളുണ്ട്. കുറച്ചുകാലമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹബന്ധം വേർപ്പെടുത്താനായി മേതിൽ ദേവിക കുടുംബകോടതിയെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്. മുകേഷുമായി ഒത്തുപോകാൻ ബുദ്ധിമുട്ടാണെന്നും അതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മേതിൽ ദേവികയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുകേഷുമായി പിരിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോൾ അമ്മയ്ക്കൊപ്പമാണ്. 2013 ഒക്ടോബർ 24 നാണ് മുകേഷും മേതിൽ ദേവികയും വിവാഹിതരായത്.