മകളോടൊപ്പം നൃത്തച്ചുവടുകളുമായി നിത്യാദാസ്, സഹോദരിമാരാണോ എന്ന് സോഷ്യൽ മീഡിയ

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയും മറ്റ് അനവധി മലയാള ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നിത്യാദാസ്. തന്റെ വിവാഹത്തോടെ സിനിമ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം.

താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ കുടുംബത്തിന്റെ യാത്രകളും വിശേഷങ്ങളും എല്ലാം തന്നെ നിത്യാദാസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത് തന്റെ മകൾ നൈനക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന് വ്യത്യസ്ത കമന്റുകൾ ചെയിതുകൊണ്ടാണ് ആരാധകർ ചിത്രം സ്വീകരിച്ചത്. നിങ്ങൾ അമ്മയും മകളും തന്നെ ആണോ അതോ സിസ്റ്റേഴ്സ് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആരാധകർ തങ്ങളുടെ ഭാഗത്തുനിന്നും ഉന്നയിക്കുന്നത്. താരം തന്നെ മകൾക്കൊപ്പം ഉള്ള നൃത്ത വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഉടി ഉടി ജായ് എന്ന ഹിന്ദി ഗാനത്തിന് താരത്തിൻ്റെ മകളും സുഹൃത്തുക്കളും നൃത്തം വയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഒരു ഫ്ലാറ്റിലാണ് താരവും കുടുംബവും താമസിക്കുന്നത്. മകളോടൊപ്പം സ്കൂൾ യൂണിഫോം ഇട്ടു കൊണ്ടുള്ള ഒരു ചിത്രവും താരം ഈയിടെ പങ്കുവെക്കുകയുണ്ടായി.

2001 ഇൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നിത്യാദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ഒത്തിരി മലയാള ചിത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് സുപരിചിതമാണ്. ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങി ഒട്ടനേകം മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

താരം അവസാനമായി അഭിനയിച്ചത് 2007 പുറത്തിറങ്ങിയ സൂര്യകിരീടം എന്ന ചിത്രമാണ്. മറ്റു നടികളെ പോലെ വിവാഹ ശേഷം സ്ക്രീനിൽ നിന്നും മാറി നിൽക്കാൻ താരം തീരുമാനിച്ചിരുന്നില്ല. വിവാഹശേഷവും താരം സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു. 2007 ലായിരുന്നു നിത്യദാസിന്റെ വിവാഹം. അരവിന്ദ് സിംഗ് ജംവാൾ ആണ് താരത്തിന്റെ ഭർത്താവ്.

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നൈന ജംവാളും നമൻ സിംഗ് ജംവാളും ആണ് മക്കൾ. 2005 താരം ഇന്ത്യൻ എയർലൈൻസിൽ ചെന്നൈക്ക് പോകുമ്പോഴാണ് തന്റെ ഭർത്താവിനെ കണ്ടുമുട്ടിയത്. അരവിന്ദ് ഫ്ലൈറ്റ് ക്രൂവിന്റെ ഭാഗമായിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹത്തിൽ കലാശിക്കുകയും ആയിരുന്നു.