സോഷ്യൽ മീഡിയയിൽ ഭർത്താവ് സജീവമല്ല, ഫോട്ടോ ഷൂട്ടിലും താൽപര്യമില്ല, മകൾ ആക്ടീവാണ്, നിത്യ ദാസ്

പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് നിത്യാദാസ്. ദിലീപ്, ഹരിശ്രീ അശോകൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ലഭിച്ചിരുന്നു.

ആ ചിത്രത്തിനുശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, കൺമഷി, ബലേട്ടൻ, ചൂണ്ട, ഫ്രീഡം, കഥാവശേഷകൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2000ത്തിന്റെ തുടക്കത്തിൽ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന താരം ഇപ്പോൾ ടെലിവഷൻ സീരിയലുകളിലാണ് സജീവം. ശ്രീ അയ്യപ്പനും വാവരും, മനപ്പൊരുത്തം, അക്ക, ഒറ്റചിലമ്പു തുടങ്ങിയവയാണ് അഭിനയിച്ച സീരിയലുകൾ.

വിവാഹത്തോടെ അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018ലായിരുന്നു മകൻ നമൻ സിംഗ് ജംവാളിന്റെ ജനനം. ഫ്‌ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭർത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂൺ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല അരവിന്ദ്. ഫോട്ടോ ഷൂട്ടിലും അദ്ദേഹത്തിന് വല്യ താൽപര്യമില്ല. നൂനു ആക്ടീവാണ്, തന്റെ പ്രൊഫൈൽ അത്ര സജീവമല്ല. പഠനത്തിന് ശേഷവും ഫോൺ അധികം ഉപയോഗിക്കുന്നത് അരവിന്ദിന് ഇഷ്ടമില്ല. ചിത്രങ്ങളും ഡാൻസ് വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യാനിഷ്ടമാണ് മകൾക്ക്. അരവിന്ദിന്റെ അനുമതിയോടെയാണ് ചെയ്യുന്നത്. എവിടെ ജീവിക്കണം എന്ന കാര്യത്തെക്കുറിച്ച് മുൻപേ ധാരണയായിരുന്നു. 6 മാസം കൂടുമ്പോൾ അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോവാറുണ്ട്. കൊഴിക്കോടിനോട് പ്രത്യേകമായൊരു അറ്റാച്ച്‌മെന്റ് അന്നേയുണ്ട്.