മകളുടെ യൂണിഫോമില്‍ നിത്യാ ദാസ്, സന്തൂര്‍ മമ്മിയെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. ദിലീപ്,ഹരിശ്രീ അശോകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുവച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിത്യാ ദാസ്.2001ല്‍ പുറത്തിറങ്ങിയ ചിത്രം ഡ്യൂപ്പര്‍ ഹിറ്റായതോടെ താരത്തിന്റെ മൂല്യം ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്നിരുന്നു.ദിലീപ്ഹരിശ്രീ അശോകന്‍ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ നിത്യയ്ക്കായതാണ് സിനിമയുടെ വിജയത്തിന്റെ ഒരു കാരണം.പിന്നീടങ്ങോട്ട് കണ്മഷി,സൂര്യ കിരീടം,ബാലേട്ടന്‍ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമായിരുന്നു നിത്യ.2007ലാണ് നിത്യ അവസാനമായി സിനിമയില്‍ അഭിനയിച്ചത്

വിവാഹത്തോടെ അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില സീരിയലുകളില്‍ സജീവമായിരുന്ന നിത്യ മകന്റെ ജനനത്തോടെ ആ മേഖലയും വിട്ടു. 2018ലായിരുന്നു മകന്‍ നമന്‍ സിംഗ് ജംവാളിന്റെ ജനനം. ഫ്‌ലൈറ്റ് സ്റ്റുവര്‍ട്ടും കാശ്മീര്‍ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭര്‍ത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂണ്‍ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകള്‍ നൈന വിദ്യാര്‍ത്ഥിനിയാണ്.

സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. മകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമൊക്കെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ മകളുമൊത്തുള്ള താരം പങ്കുവെച്ച ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. മകളുടെ യൂണിഫോമില്‍ എത്തിയിരിക്കുന്ന ചിത്രമാണ് നിത്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് അമ്മ മകള്‍ ബന്ധത്തിന്റെ ഭംഗിയെന്ന കുറിപ്പൊടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അര്‍ബിന്ദ് ആണ് നിത്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ ആണ് ഉള്ളത്.