വൻ ആശങ്കയായി ഒമിക്രോൺ: തീവ്ര വ്യാപന ശേഷിയുള്ള വകഭേദം, കേന്ദ്ര മുന്നറിയിപ്പ് എല്ലാവരിലേക്കും എത്തിക്കു, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി, കൂടുതൽ അറിയാം,

ലോകത്ത് വീണ്ടും ആശങ്ക പടര്‍ത്തി ഒന്നില്‍ കൂടുതല്‍ തവണ ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഒമിക്രോണ്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലാണ് ലോകത്തെ ആശങ്കയിലാഴ്ത്തിയ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.


ഇതേതുടര്‍ന്ന് ഇന്ത്യയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. ഇതോടെ രാജ്യാന്തര യാത്രകാര്‍ക്കുള്ള പരിശോധനയും ഇന്ത്യ കര്‍ശനമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഹോങ്കോങ്ങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള പരിശോധനയാണ് ഇന്ത്യ കര്‍ശനമാക്കിയിരിക്കുന്നത്.


ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെത്തുന്ന യാത്രികര്‍ കോവിഡ് പോസിറ്റീവ് ആയാല്‍ സാംപിളുകള്‍ ഉടന്‍ ജീനോം സീക്വന്‍സിങ് ലാബുകളിലേക്ക് അയയ്ക്കണമെന്നാണ് കര്‍ശന നിര്‍ദേശം. ഇതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒരു വീഴ്ചയും വരുത്തരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


ആശങ്കയുയുര്‍ത്തുന്ന ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിറദേശം ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ ഉറപ്പാക്കും. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താനാണ് കേന്ദ്ര നിറദേശം കിട്ടിയിരിക്കുന്നത്. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പ്രത്യേക നിര്‍ദേശം നല്‍കി.


അതേസമയം കേരളത്തില്‍ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റിയുള്ള പഢനം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണിന ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്.


ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാനും സാ4യതയുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യൂറോപ്പില്‍ ബെല്‍ജിയത്തിലാണ് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈജിപ്തില്‍ നിന്നെത്തിയ യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ അമേരികക, യുകെ, ജപ്പാന്‍, സിംഗപ്പൂര്‍, യുഎഇ, ബ്രസീല്‍, തുടങ്ങിയ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി വിലയിരുത്താന്‍ ലോകാരോംയ സംഘടന അടിയന്തര യോഗം ചേരുകയാണ്.