പ്രസവശേഷമുള്ള വയർ കുറക്കാൻ ഉദ്ദേശിക്കുന്നില്ല, നിളക്ക് ഇഷ്ടപ്പെട്ട തലയണയാണ് ഈ വയർ.- പേളി

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ആരാധകർ ഇവരെ പേളിഷ് എന്നാണ് വിളിക്കുന്നത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. ഷോയിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നത്. പിന്നീട് ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരുമായി. മാർച്ച് 21നാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയത്. നിള ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ‌

ഇപ്പോളിതാ പ്രസവത്തിന് ശേഷം വന്ന വയർ കുറയ്ക്കാൻ ഉദ്ദ്യേശിക്കുന്നില്ല എന്നാണ് പേളി മാണി പറയുന്നത്. പേളിയുടെ വാക്കുകൾ, പ്രസവം കഴിഞ്ഞിട്ട് 48 ദിവസം കഴിഞ്ഞു. ഞാനൊരു റോക്‌സ്റ്റാർ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടന്ന് എങ്ങിനെയാണ് ഞാൻ വയറ് കുറച്ച് പഴയ ഷേപ്പിൽ ആയത് എന്ന് നിങ്ങളിൽ പലരും ചോദിച്ചു. പക്ഷെ ഇല്ല. ഞാൻ വയർ ബാൻഡ് ധരിച്ചതാണ്. ഇതിൽ ഞാൻ അഭിമാനിക്കുന്നു. മുലപ്പാൽ കുടിയ്ക്കുമ്പോൾ നില വിശ്രമിയ്ക്കുന്നത് ഈ വയറിൽ ആണ്. അവൾക്ക് ഇഷ്ടപ്പെട്ട തലയണയാണ് ഈ വയർ.

ഇപ്പോൾ നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുന്നു… ഹലോ.. ഇങ്ങനെയെല്ലാം പറഞ്ഞാലും കുറച്ച് മാസങ്ങൾക്ക് ശേഷം വർക്കൗട്ട് ചെയ്യാൻ എനിക്ക് പദ്ധതിയുണ്ട്. എന്നാൽ ഇപ്പോൾ എന്റെ ശരീരത്തിന് ആവശ്യം വിശ്രമമാണ്. ഇപ്പോൾ വയർ കുറയ്ക്കാൻ യാതൊരു സമ്മർദ്ദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.