Malayalam

പറ്റുമെങ്കിൽ തിരിച്ചു വരു. വീട്ടിൽ ഇരുന്നാൽ സങ്കടം കൂടുകയേയുള്ളൂ, ഡിംപലിനോട് റിമി

ബിഗ് ബോസ് മലയാളം മൂന്നാം സീസണില ശക്തമായ താരങ്ങളിലൊരാളായ ഡിംപൽ ഭാലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവർത്തികളിലും നിറയ്ക്കുന്ന ഡിംപൽ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്. ഡൽഹിയിൽ വച്ചായിരുന്നു സത്യവീർ സിങ് ഭാലിന്റെ അന്ത്യം. പനിബാധിച്ചായിരുന്നു മരണം. പിതാവിന്റെ മരണത്തിനു പിന്നാലെ ഡിംപൽ ഷോയിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. ഡിപംൽ തിരിച്ചുവരണമെന്നാവശ്യം ശക്തമാണ്.

ഡിംപലിന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കുചേർന്ന് ഗായികയും അവതാരകയുമായ റിമി ടോമി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പറ്റുമെങ്കിൽ തിരിച്ചു വരു. വീട്ടിൽ ഇരുന്നാൽ സങ്കടം കൂടുകയേയുള്ളൂ. എന്തെന്നാൽ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ്. അതുകൊണ്ട് പറയുന്നതാണെന്ന് റിമി പറയുന്നു

റിമിയുടെ കുറിപ്പിങ്ങനെ

മിസ് യു ഡിയർ. ഇതുവരെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. പക്ഷെ ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ വല്ലാണ്ട് മനസ് എന്തോപോലെ… പറ്റുമെങ്കിൽ തിരിച്ചു വരു. വീട്ടിൽ ഇരുന്നാൽ സങ്കടം കൂടുകയേയുള്ളൂ. എന്തെന്നാൽ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ്. അതുകൊണ്ട് പറയുന്നതാണ്. ഒരുപാട് ഇഷ്ടം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Related Articles

Back to top button