ഗ്ലാമർ വേഷമണിഞ്ഞാൽ അഴിഞ്ഞാട്ടക്കാരി ; വിമർശകർക്ക് മറുപടിയുമായി സാനിയ

മലയാളി പ്രേഷകരുടെ പ്രിയ യുവനടിയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. നിരവധി ആരാധകരാണ് സാനിയയ്ക്കുള്ളത്.

മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിനിടയിൽ നിരവധി ഗ്ലാമർ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഗ്ലാമർ വസ്ത്രങ്ങൾ അണിഞ്ഞാൽ ‘മേനിപ്രദർശനക്കാരി’ എന്ന് വിളിക്കുന്ന സൈബർ ആങ്ങളമാർക്കും വിമർശകർക്കും മറുപടി നൽകിയിരിക്കുകയാണ് സാനിയ.

 

ഐശ്വര്യ റായിയും തബുവും ചേർന്നുള്ള ഒരു രംഗത്തിലൂടെയാണ് സാനിയ ആ മറുപടി നൽകുന്നത്. ഒരു സ്ത്രീ ശരീരം പുറത്തുകാണുന്ന വസ്ത്രം ധരിച്ചാൽ എന്താണ് വിളിക്കുക എന്ന് ഒരാൾ ചോദിക്കുമ്ബോൾ മറ്റൊരാൾ ഉത്തരം പറയുന്ന രീതിയിലെ ഒരു ചിത്രമാണ് സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്.

 

എങ്കിൽ അവളെ ‘ശ്രദ്ധ നേടാൻ ശ്രമിക്കുന്ന അഴിഞ്ഞാട്ടക്കാരി’ എന്ന് അഭിസംബോധന ചെയ്യുന്ന സമൂഹത്തോടാണ് മറുപടി വരുന്നത്. ആ വിളി ഉള്ളിന്റെയുള്ളിലെ സ്ത്രീവിരുദ്ധതയിൽ നിന്നും പുറത്തുവരുന്നതാണെന്നും, മറ്റൊരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യം എന്നുമാണ് സാനിയ ചിത്രം പങ്കുവെച്ചുകൊണ്ട് സമൂഹത്തോട് പറയുന്നു.