ഗോൾഡൻ വിസ കൊടുക്കുന്നത് കേരളത്തിലെ കിറ്റ് വിതരണം പോലെയായി..! ഒരു ബ്രോൺസ് വിസ എങ്കിലും എനിക്കും തരണമെന്ന് സന്തോഷ് പണ്ഡിറ്റ്…!

മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതിനെ ട്രോളി നടന്‍ സന്തോഷ് പണ്ഡിറ്റ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം ടോവിനോ തോമസ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പറയുന്നു.

ഗോള്‍ഡന്‍ വിസ ആദ്യം രണ്ട് പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു സംഭവമാണെന്ന് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്ക് കൊടുക്കുന്നു. ഇതൊരുമാതിരി കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആയെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.. ‘മക്കളേ..മലയാള സിനിമയിലെ നിരവധി വലിയ താരങ്ങള്‍ക്കു യുഎഇ ‘ഗോള്‍ഡന്‍ വിസ’ കൊടുത്തു എന്ന് കേട്ടു. അതിനാല്‍ ഒരു ചെറിയ നടനായ എനിക്ക് ഒരു ‘ ബ്രോണ്‍സ് വിസ’ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

(സ്വര്‍ണമില്ലെങ്കിലും വെങ്കലം വെച്ച്‌ ഞാന്‍ അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ ഗോള്‍ഡന്‍ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല. പാവമാണ് ട്ടോ).പണവും പ്രശസ്തിയും ഉള്ളവര്‍ക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികള്‍ ആയി ഒരു ആയുസ്സ് മുഴുവന്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ഇന്നേവരെ ഗോള്‍ഡന്‍ വിസ കിട്ടിയതായി ആര്‍ക്കെങ്കിലും അറിവുണ്ടോ ?(വാല്‍കഷ്ണം… ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്കു കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി.

ഏതായാലും നല്ല കാര്യം ആണേ ..)എല്ലാവര്‍ക്കും നന്ദി..സന്തോഷ് പണ്ഡിറ്റ് (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ). എന്നാണ് താരം കുറിച്ചത്.സന്തോഷ് പണ്ഡിറ്റിന്റെ ഈ പോസ്റ്റിനു കമെന്റുമായി നിരവധി പേരാണ് എത്തുന്നത്, അവിടെ പത്ത് വര്‍ഷത്തില്‍ കൂടൂതല്‍ സ്ഥിര താമസമാക്കിയ ബിസിനസ് മേഖലയില്‍ ഉള്ള ഉള്ള മലയാളികള്‍ക്കും മലയാളി വീട്ടമ്മമാര്‍ക്കും വരെ യു എ ഇ ഗോള്‍ഡന്‍ വിസ സ്ഥിരമായി അനുവദിച്ചു കൊടുക്കുന്നുണ്ട് ! അതൊന്നും വാര്‍ത്തയാവാത്തോണ്ട് പണ്ഡിറ്റ് കാണുന്നില്ല , സെലിബ്രിറ്റിക്കള്‍ക്ക് കിട്ടുന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നു എന്ന് മാത്രം!.എന്നിങ്ങനെ ഉള്ള കമെന്റുകൾ ആണ് വരുന്നത്..