പ്രശസ്ത യൂട്യൂബ് വ്ലോഗർ ഫിഷിങ് ഫ്രീക്സ് സെബിൻ വിവാഹിതനായി…ഫോട്ടോസ് കാണാം..

മലയാളത്തിലെ പ്രശസ്ത യൂട്യൂബ് ബ്ലോഗറായ ഫിഷിങ് ഫ്രീക്സ് എന്നറിയപ്പെടുന്ന സെബിൻ വിവാഹിതനായി. ആദ്യ ലോക്ക്ഡൗൺ കാലത്താണ് സെബിൻ മലയാളയ്കൾക്കിടയിൽ സ്രദ്ധയാർജിക്കുന്നത്. സെൻബിൻ തന്റെ യൂട്യൂബ് ചാനൽ വഴി കൂടുതലായും മീൻപിടുത്ത വിഡിയോകളും മറ്റുമാണ് പങ്ക് വെക്കാറുള്ളത്.

പലപ്പോഴും സെബിനും കുടുംബവും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാനുണ്ടായിരുന്നു. ഫിസിങ് കൂടാതെ മൃഗ സ്നേഹിയായ സെബിൻ വീട്ടിൽ തന്നെ വിവദത്തരത്തിലുള്ള പെറ്റുകളെയും വളർത്തുണ്ട്.കൂടാതെ സെബിൻ ഒരു വാഹന പ്രാന്തൻ കൂടിയാണ്.തന്റെ സബ്സ്ക്രൈബേഴ്സിനായി നിരവധി ചലഞ്ചുകൾ ഏറ്റെടുക്കാറുള്ള വ്യക്തിയാണ് സെബിൻ, സെബിൻ എന്നും സർപ്രൈസിന്റെ ആളായതിനാൽ കുടുംബത്തെ പല രീതിയിലും നെറ്റിച്ചുകൊണ്ടുള്ള റീയക്ഷൻ വിഡിയോയും പങ്ക് വെക്കാറുണ്ട്.

അത്തരത്തിൽ ഒന്നായിരിക്കുന്നു താൻ വാങ്ങിയ മിനി കൂപ്പർ എന്ന ആഡംബര വാഹനത്തിന്റെ റീയക്ഷൻ വീഡിയോ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സബ്സ്ക്രൈബേർ ഇട്ട കമന്റ് കാരണം വിവാഹിതനായിരിക്കുകയാണ് സെബിൻ ഇപ്പോൾ. വീട്ടിൽ പറയാതെ വിവാഹം കഴിച്ചാലോ എന്ന ആരാധകന്റെ ചോദ്യം ഏറ്റെടുത്ത് കൊണ്ടായിരുന്നു സെബിൻ പിന്നീട് വീഡിയോയുമായി എത്തിയത്.

പിന്നാലെ തന്നെ നവധുവായ പെൺകുട്ടിയുമായുള്ള വിഡിയോയും ചിത്രങ്ങളും സെബിൻ പങ്ക് വെച്ചിരുന്നു ഇവ എല്ലാം തന്നെ സോഷ്യൽ ലോകത്ത് വളരെ ചർച്ച ആയിരുന്നു. ഇന്നിപ്പോൾ സെബിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ് സെബിന് വധുവായി എത്തിയിരിക്കുന്നത് അഞ്ചു തോമസ് എന്ന പെൺകുട്ടിയാണ്.