അമ്മയെയും മകളെയും മനസിലാകാതെ ആരാധകർ..കുടുംബ വിളക്ക് പരമ്പരയിലെ ശീതളിന്റെ വിശേഷങ്ങൾ കാണാം..

കുടുംബ വിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ശീതൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് അമൃത നായർ. വളരെ മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്. അതിനാൽ തന്നെ വളരെ വേഗം പ്രേക്ഷകർക്ക് അമൃതയെ ഇഷ്ടമായി. അപ്രതീക്ഷിതമായിട്ടാണ് താരം പരമ്പരയിൽ നിന്നും പിന്മാറിയത്. പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം.


ഇടയ്ക്കൊക്കെ തൻ്റെ ചിത്രങ്ങളും വിശേഷങ്ങളും ഇതിലൂടെ അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. തൻറെ അമ്മയോടൊപ്പം ഉള്ള സൂപ്പർ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സന്തൂർ മമ്മി എന്ന ക്യാപ്ഷനും താരം ഇതിന് നൽകിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു. അമ്മയെ പോലെ തന്നെയുണ്ട് അമൃതയെ കാണാൻ എന്ന് ആരാധകർ പറയുന്നു.


തനിക്ക് ശക്തമായ പിന്തുണ തരുന്ന ആളാണ് അമ്മ എന്ന് അമൃത മുൻപ് പറഞ്ഞിട്ടുണ്ട്. മകളെക്കാളും കാണാൻ സുന്ദരി അമ്മതന്നെ എന്നും ആരും പറഞ്ഞു പോകും. അമ്മയുടെ സൗന്ദര്യത്തിൻ്റെ പിന്നിലെ രഹസ്യമെന്താണ് എന്ന് ആരും ചോദിച്ചുപോകും.

 

അതിനുള്ള മറുപടി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇരുവരും സാരിയുടുത്ത് ആണ് ചിത്രങ്ങളിൽ ഉള്ളത്. അതേസമയം കുടുംബങ്ങളിൽ നിന്നും പിന്മാറാനുള്ള കൃത്യമായ കാരണം അമൃത പറഞ്ഞിരുന്നില്ല. ഒഴിവാക്കാൻ പറ്റാത്ത ഒരു സാഹചര്യം ആണ് എന്ന് മാത്രമാണ് താരം സൂചിപ്പിച്ചത്.

പുതിയ വർക്കിൻ്റെ തിരക്കിലാണ് താരമെന്ന ചില അഭ്യൂഹങ്ങൾ വന്നിരുന്നു. താലി അറിഞ്ഞുകൊണ്ടുള്ള ഒരു ചിത്രവും താരം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. താരം വിവാഹിതയായോ എന്ന ചോദ്യങ്ങളും അപ്പോൾ ഉയർന്നു. എന്നാൽ ഇത് ഒരു ഫോട്ടോ ഷൂട്ട് ആണ് എന്നാണ് പിന്നീട് മനസ്സിലായത്.