“ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം…സയനോരയ്ക്ക് പിന്തുണമായി ഗായിക സിത്താര കൃഷ്ണകുമാർ..

കഴിഞ്ഞ ദിവസമാണ് സയനോര തൻ്റെ കൂട്ടുകാരും നടിമാരുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഡാൻസിൽ സയനോര ധരിച്ച വസ്ത്രത്തിൻ്റെ പേരിൽ ഗായിക സൈബർ ആക്രമണം നേരിടുകയായിരുന്നു. എന്നാൽ മറുപടിയുമായി സയനോര  മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിരുന്നു.

 

കൂട്ടുകാരൊത്ത്  നൃത്തം ചെയ്യുന്ന വീഡിയോ  സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിലൂടെ  സൈബർ ആക്രമണം നേരിടുന്ന  സയനോരക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ. സുഹൃത്തുക്കൾക്കൊപ്പം അതേ ഗാനത്തിൽ നൃത്തം ചെയ്താണ് സിത്താര പിന്തുണയുമായി എത്തിയിരിക്കുന്നത്. “ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്ക്കേണ്ടത് പ്രധാനവും ആവശ്യവുമാണ്. ഈ നൃത്തം ഞങ്ങളുടെ സുഹൃത്ത് സയനോരക്കും കൂട്ടർക്കും സമർപ്പിക്കുന്നു ” ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ സിത്താര കുറിച്ചു.

കൂടാതെ ഇതുപോലെ സയനോരക്ക് പിന്തുണയുമായി പെൺകുട്ടികളോട്, നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യാനും സിത്താര പറയുന്നുണ്ട്. വീഡിയോക്ക് കമൻ്റുമായി നടിമാരായ ഭാവനയും രമ്യ നമ്പീശനും എത്തി.ഗായിക, സംഗീത സംവിധായിക എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ്  സയനോര. വർഷങ്ങൾ കൊണ്ട് സിനിമ പിന്നണി ഗാനരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നത് താരം കരിയറിന്റെ തുടക്ക കാലം തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കിയത്.

സയനോരയുടെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. വേറിട്ട ശബ്‌ദവും ആലാപന രീതിയും തന്നെയാണ് അതിന്റെ കാരണവും. നിറത്തിന്റെ പേരിൽ താൻ വലിയ രീതിയിൽ വേർതിരുവുകൾക്ക് ഇരയാക്കപ്പെട്ടിരുന്നുവെന്നും പലരും നിറത്തിന്റെ പേരിൽ കുട്ടികാലം മുതൽ എന്നെ അവഗണിച്ചിരുന്നുവെന്നും എന്നാൽ അതിനെയൊക്കെ തരണം ചെയ്താണ് താൻ ഇവിടെ വരെ എത്തിയതെന്നും അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു.