‘തിളങ്ങുന്ന ഇന്ത്യയുടെ സൂര്യന്‍!ഭാരതത്തില്‍ നിന്ന് ലോകത്തിലേക്ക് ഉദാരമായി തിളങ്ങുന്നത് തുടരുക..!പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ആണ് ഇന്ന്.മലയാള സിനിമാ ലോകത്തിനും മോദിക്ക് നിരവധി ആളുകള്‍ ആശംസകള്‍ അറിയിച്ചു. മോഹൻലാൽ,ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ രാവിലെ തന്നെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേരുന്നു.ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപിയും എത്തിയിരിക്കുന്നത്.

‘തിളങ്ങുന്ന ഇന്ത്യയുടെ സൂര്യന്‍!ഭാരതത്തില്‍ നിന്ന് ലോകത്തിലേക്ക് ഉദാരമായി തിളങ്ങുന്നത് തുടരുക. ഭാരതത്തിന്റെ അഭിമാനം! ലോകമെമ്പാടും അഭിമാനിക്കുന്നത് തുടരുക. ഹിരാബെന്‍ മോദി – ദാമോദര്‍ദാസ് മുല്‍ചന്ദ് മോദി,നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു’- സുരേഷ് ഗോപി കുറിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ആണ് ഇന്ന്. ഇതോടനുബന്ധിച്ച്‌ ‘സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍’ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

വാക്സീന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ ‘നമോ ആപ്പ്’ വഴി പ്രചരിപ്പിക്കും. ഉത്തര്‍പ്രദേശില്‍ ഗംഗാനദിയില്‍ 71 ഇടങ്ങളില്‍ ശുചീകരണം നടത്തുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള ആഹ്വാനവും നല്‍കും. ബൂത്ത് തലത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച്‌ അഞ്ച് കോടി പോസ്റ്റ്കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വിപുലമായി തന്നെയാണ് ബിജെപി കേരള ഘടകവും ആഘോഷിക്കുന്നത്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ സമുദായത്തിന്‍റെയും ആചാരമനുസരിച്ചാകും പ്രാര്‍ത്ഥന നടത്തുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.