അന്ന് വയറിൽ തലോടി..ഇന്ന് കുഞ്ഞിനെ കാണാൻ നേരിട്ടെത്തി..!താൻ കാരണം വിമർശനത്തിലായ പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപി എത്തിയപ്പോൾ..

മാസ്സ് ഡയലോഗുകൾ കൊണ്ടും തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും മലയാള സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ച താരമാണ് സുരേഷ് ഗോപി.മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ പ്രേക്ഷകർ സൂപ്പർ സ്റ്റാർ എന്ന താര പദവി നൽകിയിട്ടുള്ള ഒരാൾ മാത്രമേ ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളൂ അത് മറ്റാരുമല്ല മലയാള സിനിമയുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി തന്നെയാണ്.

മറ്റ് സൂപ്പർ താരങ്ങളെ പോലെ വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും ഒരു സൂപ്പർ താരം തന്നെയാണ് സുരേഷ് ഗോപി എന്ന് അദ്ദേഹം പല തവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെയടുത്തു സഹായം ചോദിച്ചു ചെല്ലുന്നവരെ ആരേയും അദ്ദേഹം നിരാശരാക്കി വിടാറില്ല. തന്നാൽ കഴിയുന്ന സഹായം കടം വാങ്ങി ആയാലും അദ്ദേഹം ചെയ്തു കൊടുക്കാറുണ്ട്. നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തി വരുന്നത്. ഇന്നിപ്പോൾ രാജ്യസഭാ എംപി കൂടി ആയതോടെ സുരേഷ് ഗോപി താൻ വാങ്ങുന്ന ശമ്പളം പോലും മുഴുവനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ചിലവഴിക്കുന്നത്.

മറ്റാരേക്കാളും നല്ല കാര്യങ്ങൾ ചെയ്തിട്ടും കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷനിൽ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു.കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തു പ്രചാരണത്തിനായി ഇറങ്ങിയ സുരേഷ് ഗോപി ഒരു ഗർഭിണിയായ സ്ത്രീയെ കാണാൻ ഇടയാവുകയും അദ്ദേഹം അവരുടെ വയറിൽ തൊട്ടു അനുഗ്രഹിക്കുകയും ചെയ്ത ഒരു വാർത്ത വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. അദ്ദേഹത്തോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഗർഭിണി എന്ന പരിഗണന പോലും നൽകാതെ അവരെ സമൂഹ മാധ്യമങ്ങളിൽ കുറെ പേർ വ്യക്തിഹത്യ നടത്തിയിരുന്നു. എന്നാൽ ഇതറിഞ്ഞ സുരേഷ് ഗോപി അവരെ കാണാൻ കുടുംബസമേതം ഓടിയെത്തുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തതും വലിയ വാർത്ത ആയിരുന്നു.

തൃശൂർ അന്തിക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയാണ് അന്ന് സുരേഷ് ഗോപി അനുഗ്രഹിച്ച ഗർഭിണിയായ സ്ത്രീ. ഇന്നിപ്പോൾ ഒരു മകന് ജന്മം നൽകി ‘അമ്മ ആയിരിക്കുകയാണ് ശ്രീലക്ഷ്മി. ഗർഭിണിയായിരിക്കെ തന്നെ അനുഗ്രഹിച്ച സാക്ഷാൽ സുരേഷ് ഗോപി ശ്രീലക്ഷ്മിയെയും മകനെയും കാണാൻ അവരുടെ വീട്ടിൽ എത്തിയ വാർത്തയാണ് പുറത്തു വരുന്നത്. അന്തിക്കാടുള്ള ശ്രീലക്ഷ്മിയുടെ വീട്ടിൽ എത്തിയാണ് സുരേഷ് ഗോപി ഇരുവരെയും കണ്ടത്. മധുര പലഹാരങ്ങളുമായാണ് അദ്ദേഹം ശ്രീലക്ഷ്മിയേയും കുഞ്ഞിനേയും കാണാനെത്തിയത്.