വിവാഹം ചെയ്തിട്ടില്ല, ഗര്‍ഭം ധരിക്കാന്‍ തീരെ താത്പര്യവുമില്ല: പക്ഷെ അമ്മയാകാനൊരുങ്ങി സ്വര ഭാസ്‌കര്‍, ഇതാ ഇങ്ങനെ..

ബോളിവുഡില്‍ ശ്രദ്ധേയ താരങ്ങളിലൊരാളാണ് സ്വര ഭാസ്‌കര്‍. ാമര്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള താരം കൂടുതലും സഹനടിയായാണ് അഭിനയിച്ചിട്ടുള്ളത്.


ബിഗ് സ്‌ക്രീനിന് പുറമെ സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. സമകാലിക വിഷയങ്ങളില്‍ പലപ്പോഴും നിലപാട് വ്യക്തമാക്കി താരം രംഗത്തെത്താറുണ്ട്. താരത്തിന്റെ പല തുറന്നുപറച്ചിലുകളും വലിയ വിവാദമായിട്ടുണ്ട്. താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഉറച്ച നിലപാടുകളിലൂടെയാണ്.


പലപ്പോഴും താരത്തിന്റെ പ്രണയം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയായിട്ടുണ്ട്. നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ഹിമാന്‍ഡു ശര്‍മ്മയുമായുള്ള പ്രണയവും വേര്‍പിരിയലും നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. തുടര്‍ന്ന് ബ്രേക്കപ്പിനെക്കുറിച്ച് താരം മനസ് തുറന്നിരുന്നു.


ആ ബ്രേക്കപ്പ് ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും അത് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. അപ്രതീക്ഷിതമായി തങ്ങള്‍ക്ക് പിരിയേണ്ടി വന്നതാണെന്നും ഒരു അഭിമുഖത്തില്‍ താരം തുറന്നുപറച്ചഞ്ഞിരുന്നു. ഒരുമ്മിച്ച് യാത്ര തുടങ്ങണമെന്ന് മോഹിച്ചാണ് ഒരാളെ കൂടെ കൂട്ടുന്നത്. കുറച്ചുകാലം ആ യാത്ര മനോഹരമായി തുടരുമെങ്കിലും ഒരു ഘട്ടമെത്തുമ്പോള്‍ യാത്ര രണ്ടായി പിരിഞ്ഞേക്കുമെന്നും താരം പറഞ്ഞു.


ഈ ഘട്ടത്തില്‍ ചിലര്‍ സ്വയം തിരഞ്ഞെടുത്ത വഴിയിലുടെ സഞ്ചരിക്കാന്‍ തീരുമാനിക്കുകയും അങ്ങനെ വേര്‍പിരിയേണ്ടിയും വന്നേക്കാമെന്നും താരം അന്ന് പറഞ്ഞിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന് അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ബ്രേക്കപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതും താരം അത് സ്ഥിരീകരിച്ചതും. ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.


സ്വന്തമായി ഒരു കുടംബം തുടങ്ങാനുള്ള തയാറെടുപ്പിലാണ് താരം. സ്വന്തമായി ഒരു കുടുംബം തുടങ്ങണമെന്ന ആഗ്രഹം മാതാപിതാക്കളെ അറിയിച്ചുവെന്നും, മാതാപിതാക്കള്‍ സമ്മതം അറിയിക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍ താരം വിവാഹിയാകാനല്ല ഒരുങ്ങുന്നത്.


കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്താനാണ് താരം ഒരുങ്ങുന്നത്. താരത്തിന്റെ തീരുമാനത്തിന് നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തതായി ശീര്‍ ഖുവോര്‍മ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഫറാസ് ആരിഫ് അന്‍സാരി സംവിധാന ചെയ്യുന്ന ചിത്രത്തില്‍ ശബാന ആസ്മി, ദിവ്യ ദത്ത എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.