ലേഡി സൂപ്പർസ്റ്റാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തെസ്‌നിഖാൻ..!പിന്നാലെ വിമർശനവുമായി സോഷ്യൽ മീഡിയ..

കോമഡി രംഗത്ത് നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തി ചേർന്ന താരമാണ് തസ്‌നി ഖാൻ, അഭിനയത്തിന് പുറമെ മാജിക്, നൃത്തം എന്നി മേഖലകിലും തസ്‌നി പ്രശസ്തയാണ്. ബിഗ്‌ബോസിൽ എത്തിയ താരം പകുതിക്ക് വെച്ച് പുറത്തായി, എന്നാലും താരത്തിന് ഉള്ള പ്രേക്ഷക പിന്തുണ വളരെ ഏറെയാണ്.

1998 ൽ പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിൽ കൂടി ആണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. ഒട്ടുമിക്ക താരങ്ങളുടെ കൂടെയും തസ്‌നി അഭിനയിച്ച് കഴിഞ്ഞു. സിനിമയ്ക്ക് പുറമെ സ്റ്റേജ് ഷോകളിലും താരം സജീവമാണ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്.വർഷങ്ങൾ കൊണ്ട് മലയാളികൾക്ക് സുപരിചിതയായ താരമാണ് തസ്‌നി എങ്കിലും തസ്‌നി ഖാന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. പ്രേക്ഷകരിൽ പലരും കരുതുന്നത് തസ്‌നി ഖാൻ ഇത് വരെ വിവാഹം കഴിച്ചിട്ടില്ല എന്നാണ്. എന്നാൽ തസ്‌നി വിവാഹിതയായിരുന്നു.

കേവലം രണ്ടു മാസക്കാലം മാത്രമായിരുന്നു ആ ബന്ധത്തിന്റെ ആയുസ്. കഴിഞ്ഞ ദിവസം തസ്‌നിഖാൻ നയൻതാരക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.എന്നാൽ ചിത്രത്തിന് വിമർശനവുമായി നിരവധി ആളുകൽ എത്തിയിട്ടുണ്ട്.ഏതാ സിനിമയില ലൊക്കേഷൻ?നയൻതാരയുടെ മകൾ ഏത് ക്ലാസ്സിൽ പഠിക്കുന്നു.. ഈ കുട്ടി കേരളത്തിൽ അല്ലെ പഠിച്ചത്…. നയൻ താര ഇപ്പോൾ ഫോട്ടോക്കൊന്നും പോസ് ചെയ്യാറില്ലേ.

ഈ നയന്‍താരയെ ഇങ്ങനെ ലേഡി ചൂപ്പര്‍ ചാര്‍ എന്ന് പൊക്കി നടക്കാന്‍ എന്ത് തേങ്ങയാ അവള്‍ അഭിനയിച്ചു മറിച്ചത് .. അതിനെക്കാള്‍ എത്ര നല്ല നടിമാര്‍ ഉണ്ട്, എല്ലാ സ്ത്രീകളും സൂപ്പർ സ്റ്റാർസ് ആണ് ചേച്ചി ജീവിതത്തിൽ, അതെന്തിനാ ” ലേഡി ” എന്ന് ചേർക്കുന്നെ .. സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞുകൂടേ? ആണുങ്ങൾക്ക് സൂപ്പർ സ്റ്റാറിന് മുന്നിൽ ഒന്നും ചേർക്കുന്നില്ലല്ലോ എന്നൊക്കെയാണ് ചിത്രത്തിന് വരുന്ന കമെന്റുകൾ.