പ്രണവിനും കൂട്ടുകാർക്കും ഒപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് വിസ്മയ മോഹൻലാൽ..

മോഹന്‍ലാലും പ്രണവും സിനിമയുടെ ലോകത്ത് ആണെങ്കില്‍ വിസ്മയ ആകട്ടെ എഴുത്തിന്റെയും ചിത്രം വരയുടെയും പിറകെയാണ്.ഇതിനെല്ലാം പുറമേ തായ് ആയോധന കലയിലും താര പുത്രിക്ക് താല്പര്യമുണ്ട്. പരിശീലന വീഡിയോകള്‍ വിസ്മയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ചേട്ടന്‍ പ്രണവിനൊപ്പം യാത്രയിലാണ് വിസ്മയ.

യാത്രാവിശേഷങ്ങള്‍ എല്ലാം വിസ്മയ പങ്കുവെച്ചിട്ടുണ്ട്.ട്രക്കിംഗ് നടത്തിയും മലനിരകളില്‍ ടെന്റ് അടിച്ച്‌ താമസിച്ചുമൊക്കെ ആണ് യാത്ര ആവോളം ആസ്വദിക്കുന്നത്. പൊതു ചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ അധികമൊന്നും കാണാനാകില്ല. എഴുത്തിന്റെ ലോകത്താണ് താര പുത്രി. തന്റെ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നൊരു പുസ്തകവും വിസ്മയ പുറത്തിറക്കിയിരുന്നു. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, സുപ്രിയ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.

അച്ഛന്റെ പാത പിന്തുടര്‍ന്ന് പ്രണവ് സിനിമയില്‍ പതിയെ സജീവമാകുകയാണ്. ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചത്. റിലീസിനൊരുങ്ങുന്ന സിനിമയിലെ പ്രണവിന്റെ രൂപം എല്ലാം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. പ്രണവിലെ യഥാര്‍ഥ അഭിനേതാവിനെ മലയാളി ഇനി കാണാന്‍ ഇരിക്കുന്നതേയുള്ളൂ.

ബി​ഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസന്‍ സിനിമ ഹൃദയം എന്നിവയിലൂടെ അത് സിനിമാ ആസ്വാദകര്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ട സിനിമാ മേഖലയിലെ പ്രമുഖരെല്ലാം പ്രണവിന്റെ അഭിനയത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരുന്നു.