കാത്തിരിപ്പിന് വിരാമം പബ്‌ജി ഇന്ന് മുതൽ വീണ്ടും ലഭ്യം!!

മൊബൈൽ ഫോൺ ഗെയിം ആരാധകരുടെ ഇഷ്ട ഗെയിം ആണ് പബ്ജി എന്ന പേരിൽ അറിയപ്പെടുന്ന പ്ലയെർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ്. ഇന്ത്യയിലും ഈ ബാറ്റിൽ റോയൽ ഗെയിമിന് ആരാധകർ ഏറെയാണ്. പക്ഷെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധിച്ചു. ഇതിൽ ഒന്ന് പബ്‌ജി ആയിരുന്നു. ഇതേതുടർന്ന് പബ്ജി ആരാധകർ നിരാശയിലായിരുന്നു. എന്നാൽ പബ്‌ജി ആരാധകരെ സന്തോഷത്തിലാഴ്ത്തി കൊണ്ട് പബ്‌ജി തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ മുതലാണ് പബ്‌ജി ലൈവ് ആയി തുടങ്ങിയത്.

അതേസമയം, ഗെയിമിങ് ആരാധകർ ഏറെ കാത്തിരുന്ന ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ഗെയിമിന്റെ ബീറ്റ പതിപ്പ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് ഇറങ്ങിയിരുന്നു. ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ കഴിഞ്ഞ മാസമാണ് ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ പ്രഖ്യാപിച്ചത്. പബ്ജി ഗെയ്മിനെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് റീബ്രാൻഡ് ചെയ്താണ് ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ വരവ്.

ഗൂഗിൾ പ്ലേയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പിന്റെ ഡൗൺലോഡിന് നീയന്ത്രണമുണ്ട്. മെയ് 18ന് ആരംഭിച്ച പ്രീ-രെജിസ്ട്രേഷൻ ചെയ്തവരിൽ നിന്നും ചില ടെസ്റ്റർമാർക്ക് മാത്രമാണ് ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. കൂടുതൽ പേർക്ക് ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്തുപയോഗിക്കാൻ സ്ലോട്ട് ഏർപ്പെടുത്തിയതായി ക്രാഫ്റ്റൺ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്തവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 721MB ആയിരിക്കും ഗെയിമിന്റെ സൈസ്. കൂടാതെ , ഗെയിമിൽ രക്തത്തിന്റെ നിറം ചുവപ്പിന് പകരം പച്ചയാണ്. മാത്രമല്ല പബ്ജിയിലെ പല മാപ്പുകളും പേരിൽ മാറ്റം വരുത്തി ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയിൽ ചേർത്തിട്ടുണ്ട്. പബ്ജിയിലെ 4×4 മാപ് ആയ സാൻഹോക്കിനോട് സാദൃശ്യമുള്ള മാപ്പിന്റെ ചിത്രം ടീസറായി പോസ്റ്റ് ചെയ്ത ക്രാഫ്റ്റൺ ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നു.

പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ച് തയ്യാറാക്കിയിരിക്കുന്ന പുത്തൻ ഗെയിമിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും പശ്ചാത്തലത്തിലും ഇന്ത്യൻ ടച് പ്രതീക്ഷിക്കാം. പുത്തൻ ഗെയിമിന്റെ ലോഗോ തന്നെ ഇന്ത്യൻ ത്രിവർണത്തിൽ അവതരിപ്പിച്ചാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എത്തുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇൻഫൊർമേഷൻ ആന്റ് ടെക്നോളജി മന്ത്രാലയമാണ് ഐടി ആക്ട് 2009-ലെ സെക്ഷൻ 69A പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും, ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയാണ് നിരോധനം. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തി വിവര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാരിതിരിക്കുകയും ചെയ്തതാണ് പബ്ജി ഗെയിം നിരോധനത്തിൽ ചെന്നെത്തിച്ചത്.